image

28 Sept 2023 3:03 PM IST

News

ഐസിഐസിഐ ​ലൊംബാർഡിനു 1730 കോടിയുടെ ജി എസ് ടി കുടിശിക

MyFin Desk

1730 crore tax notice to icici lombard
X

Summary

  • ഓഹരി വിപണി ആരംഭിച്ചപ്പോൾ വില 2 ശതമാനം ഇടിഞ്ഞ് 1277.25 രൂപ


ഐസിഐസി ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് 1730 .80 കോടി ചരക്കു സേവന നികുതി ( ജി എസ ടി ) അടയ്ക്കാത്തതിന് കമ്പനിക്കു ഡയറക്ടർ ജനറൽ ഓഫ് ജി എസ് ടി ഇന്റലിജൻസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. 2017 ജൂലൈ മുതൽ 2022 മാർച്ച്‌ വരെയുള്ള നികുതി ആണിതെന്നു കമ്പനി സ്റ്റോക്ക് എക്സ് ചേഞ്ചിനെ അറിയിച്ചു

മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് കമ്പനിക്ക് ഇത്തരത്തിൽ നോട്ടീസ് ലഭിക്കുന്നത്. കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിലെ 74(1) വകുപ്പ് പ്രകാരം ജൂലൈ മാസം 273.44 കോടി രൂപയുടെ നികുതികുടിശ്ശികക്കുള്ള നോട്ടീസ് ലഭിച്ചിരുന്നു.

നോട്ടീസിന് മറുപടി നല്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി പറഞ്ഞു

നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഇന്ന് ( സെപ്തംബര് 28 ), വിപണി ആരംഭിച്ചപ്പോൾ തന്നെ കമ്പനിയുടെ ഓഹരി വില 2 ശതമാനം ഇടിഞ്ഞ് 1277.25 രൂപ ആയി

2023 ജൂൺ അവസാന പാദത്തിൽ ഐസിഐസിഐ ലോമ്പാർഡ് ജനറൽ ഇൻഷുറൻസിന്റെ അറ്റാദായം 12 ശതമാനം വർധിച്ച് 390.4 കോടി രൂപ ആയി . കമ്പനിയുടെ മൊത്തം പ്രീമിയം 19.7 ശതമാനം വർധിച്ച് 6622.1 കോടിയും .

ഐസിഐസിഐ അനുബന്ധ സ്ഥാപനമായ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിന് 2017 ജൂലൈ മുതൽ അഞ്ച് വർഷേക്കുള്ള നികുതി കുടിശ്ശികക്കുള്ള നോട്ടിസും മുമ്പ് ലഭിച്ചിരുന്നു