image

23 Oct 2026 12:15 PM IST

News

ദേശീയതലത്തിലേക്ക് ഐസിഎല്‍ അക്കാദമി; മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

MyFin Desk

ദേശീയതലത്തിലേക്ക് ഐസിഎല്‍ അക്കാദമി;  മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
X

Summary

യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള വിദഗ്ധരുടെ സേവനം ലഭ്യമാക്കി, കേരളത്തില്‍ത്തന്നെ മികച്ച പരിശീലനസൗകര്യങ്ങള്‍ അക്കാദമി ഒരുക്കും


വിദ്യാഭ്യാസരംഗത്ത് പുതിയ മുന്നേറ്റത്തിനൊരുങ്ങി എസിഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്. തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഐസിഎല്‍ അക്കാദമിയെ ദേശീയതലത്തില്‍ വിപുലീകരിക്കുകയാണ്് ലക്ഷ്യം. കുറഞ്ഞ ചെലവില്‍ നിലവാരമുള്ള വിദ്യാഭ്യാസവും മത്സരപരീക്ഷാ പരിശീലനവും ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളും അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്.

NEET, JEE Main, JEE Advanced, KEAM, CUET തുടങ്ങിയ ദേശീയ മത്സരപരീക്ഷകള്‍ക്കും SAT, ACT ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ പ്രവേശനപരീക്ഷകള്‍ക്കും അക്കാദമി പരിശീലനം നല്‍കും. വിദേശ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി യൂണിവേഴ്‌സിറ്റി പഠന പ്രോഗ്രാമുകളും ഡിഗ്രി പാത്ത്വേകളും ഒരുക്കും. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍നിന്നും യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള വിദഗ്ധരുടെ സേവനവും ലഭ്യമാക്കി, കേരളത്തില്‍ത്തന്നെ മികച്ച പരിശീലനസൗകര്യങ്ങള്‍ അക്കാദമി ഒരുക്കും.

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ ചിന്തയും ഗണിതശേഷിയും വളര്‍ത്തുന്നതിനായി ICL Dreamthem Olympiad ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. IOQM, NSEJS തുടങ്ങിയ ദേശീയ ഒളിമ്പ്യാഡുകള്‍ക്കുള്ള പരിശീലനത്തിനൊപ്പം ചെറുപ്രായം മുതല്‍ കുട്ടികളെ സജ്ജരാക്കുന്ന ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്കും മുന്‍ഗണന നല്‍കും. അധ്യാപകരുടെ കഴിവും അക്കാദമിക് നിലവാരവും മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ടീച്ചര്‍ ട്രെയിനിംഗ് ആന്‍ഡ് എംപവര്‍മെന്റ് പദ്ധതികളും നടപ്പാക്കും. PSK Eduventures-നെ പൂര്‍ണമായും ഏറ്റെടുത്തതിലൂടെ ലഭിച്ച അക്കാദമിക് പരിചയവും പരിശീലന സംവിധാനങ്ങളും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകും.

ഐസിഎല്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളമൊട്ടാകെയും തുടര്‍ന്ന് ദക്ഷിണേന്ത്യയിലേക്കും രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍ കുമാര്‍ വ്യക്തമാക്കി. പ്രമുഖ അന്താരാഷ്ട്ര സ്‌കൂളുകളുമായി സഹകരിച്ചും വിദ്യാഭ്യാസ സേവനങ്ങള്‍ വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്. ICL Financials ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഗ്രൂപ്പിന്റെ പുതിയ സാമൂഹിക പ്രതിബദ്ധതാ സംരംഭമായാണ് അക്കാദമിയെ അവതരിപ്പിക്കുന്നത്.