image

5 Feb 2026 5:13 PM IST

News

ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എന്‍സിഡി ഇഷ്യൂ ആരംഭിച്ചു

MyFin Desk

icl new debenture launch
X

Summary

ഈ എന്‍.സി.ഡി ഇഷ്യൂ ഫെബ്രുവരി 18 വരെ തുറന്നിരിക്കും


ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഏറ്റവും പുതിയ സെക്യുവേര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യൂ ഫെബ്രുവരി 5-ന് ആരംഭിച്ചു. 12.25% വരെ യഥാര്‍ത്ഥ ആദായം വാഗ്ദാനം ചെയ്യുന്ന ഈ എന്‍.സി.ഡി ഇഷ്യൂ, ഫ്‌ലെക്‌സിബിള്‍ കാലാവധികള്‍ തേടുന്നവര്‍ക്ക് ആകര്‍ഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണെന്ന് കമ്പനി വ്യക്തമാക്കി. ഈ എന്‍.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 18 വരെ തുറന്നിരിക്കും.

ഈ എന്‍.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 18 വരെ തുറന്നിരിക്കും. ഇതിന് CRISIL BBB- /STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എന്‍.സി.ഡി-യുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യൂമുലേറ്റിവ് പലിശ ഓപ്ഷനുകളും ഈ ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു. 10.00% മുതല്‍ 12.25% വരെയാണ്പലിശ നിരക്കുകള്‍. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയതിനാല്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക് ഇത് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാകും.

ഈ ഇഷ്യൂ വഴി സമാഹരിക്കുന്ന തുക, ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ വളര്‍ച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായി വിനിയോഗിക്കും.

34 വര്‍ഷത്തെ പാരമ്പര്യമുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ്, സി.എം.ഡി അഡ്വ. കെ.ജി. അനില്‍കുമാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തില്‍ വിശ്വസ്ത സാമ്പത്തിക പങ്കാളിയായി സേവനം തുടരുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഗോവ, ഡല്‍ഹി എന്നിങ്ങനെ 11 സംസ്ഥാനങ്ങളിലേക്ക് ഐസിഎല്‍ സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു. ഒരു അഖിലേന്ത്യാ സാന്നിധ്യം സ്ഥാപിക്കുന്നതിലേക്ക് ഐസിഎല്‍ അതിവേഗം മുന്നേറുകയാണ്.

ഗ്രൂപ്പിന്റെ കീഴിലുള്ള, ബി.എസ്.ഇ-യില്‍ ലിസ്റ്റ് ചെയ്ത എന്‍.ബി.എഫ്.സിയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ധനകാര്യ മേഖലയിലെ ഐസിഎലിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുകയും സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.

ഗോള്‍ഡ് ലോണുകള്‍, ഹയര്‍ പര്‍ച്ചേസ് ലോണുകള്‍, ബിസിനസ് ലോണുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ സേവന പോര്‍ട്ട്‌ഫോളിയോ ഐസിഎല്‍ ഫിന്‍കോര്‍പ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവല്‍, ഫാഷന്‍, ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐസിഎല്‍ ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ഐസിഎല്‍ ബ്രാഞ്ച് സന്ദര്‍ശിക്കുക.