4 Aug 2025 11:59 AM IST
Summary
ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത് 12ശതമാനം വരെ നേട്ടം
ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ സെക്യൂര്‍ഡ് റെഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചര്‍ (എന്‍സിഡി ) ഇഷ്യൂ ആരംഭിച്ചു.മികച്ച നിക്ഷേപത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്നതിനുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നതെന്ന് കമ്പനി അറിയിച്ചു.
എന്‍സിഡി ഇഷ്യൂ ഓഗസ്റ്റ് 13 വരെ ലഭ്യമായിരിക്കും. ഒരു എന്‍സിഡിക്ക് 1000 രൂപയാണ് മുഖവില. 10 സ്‌കീമുകളിലായി 10 ഓപ്ഷനുകളോടുകൂടിയ ഈ ഇഷ്യൂവില്‍ 10.50% മുതല്‍ 12.00% വരെയാണ് പലിശ നിരക്ക്. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയാണ്; ഇതിലൂടെ ഈ അവസരം കൂടുതല്‍ നിക്ഷേപകരിലേക്ക് എത്തുന്നു.
സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുക എന്നതാണ് ഐസിഎല്‍ ഫിന്‍കോര്‍പിന്റെ സുപ്രധാനലക്ഷ്യമെന്ന് കമ്പനി പറയുന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാന്‍ ഐസിഎല്‍ ഫിന്‍കോര്‍പ് നിക്ഷേപകരെ ക്ഷണിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പിന്, കേരളത്തിനുപുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നീ 9 സംസ്ഥാനങ്ങളിലും ശക്തമായ സാന്നിദ്ധ്യമുണ്ട്. കൂടാതെ തമിഴ്നാട്ടില്‍ 92 വര്‍ഷത്തിലേറെ സേവനമുള്ള ബിഎസ്ഇ ലിസ്റ്റഡ് എന്‍ബിഎഫ്‌സി ആയ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സിനെ ഐസിഎല്‍ ഏറ്റെടുത്തു. കൂടാതെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ലനസേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡിനെയും കമ്പനി ഏറ്റെടുത്തിട്ടുണ്ട്.
ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ബിസിനസ്സ് ലോണ്‍, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ് ലഭ്യമാക്കുന്നുണ്ട്. കൂടാതെ, ട്രാവല്‍ & ടൂറിസം, ഫാഷന്‍, ഹെല്‍ത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
