28 Nov 2025 3:01 PM IST
Summary
ഡല്‍ഹിയില്‍ അഞ്ച് പുതിയ ബ്രാഞ്ചുകളും തുറന്നു
ഐസിഎല്‍ ഫിന്‍കോര്‍പ്പ് സോണല്‍ ഓഫീസിന്റെയും അഞ്ച് ബ്രാഞ്ചുകളുടെയും ഉദ്ഘാടനം ഡല്‍ഹിയിലെ കൊണാട്ട്‌പ്ലേസ് ബ്രാഞ്ചില്‍ നടത്തി. ഐസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ കെ ജി അനില്‍കുമാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഐസിഎല്‍ വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ഉമ അനില്‍കുമാര്‍ ചടങ്ങില്‍ ഭദ്രദീപംകൊളുത്തി.
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപഭോക്തൃ കേന്ദ്രീയ ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എസിഎല്ലിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് തലസ്ഥാനത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.
കോണോട്ട്‌പ്ലേസില്‍ ആരംഭിച്ച പുതിയ സോണല്‍ ഓഫീസ് ഈ മേഖലയിലെ പ്രധാന ഓപ്പറേഷന്‍സ് ഹബ് ആയി പ്രവര്‍ത്തിക്കും. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കൊണാട്ട്‌പ്ലേസ്, മല്‍വിയനഗര്‍, കരോള്‍ ബാഗ്, രാജീന്ദര്‍ നഗര്‍, രോഹിണി എന്നിവിടങ്ങളിലായി അഞ്ചു പുതിയ ബ്രാഞ്ചുകളുംആരംഭിച്ചു.
ഇതിലൂടെ ഡല്‍ഹിയില്‍ മെച്ചപ്പെട്ട സേവന ലഭ്യതയും വേഗത്തിലുള്ള സര്‍വീസ് ഡെലിവറിയും ഉപഭോക്താക്കള്‍ക്ക് മികച്ച് സൗകര്യവും ഉറപ്പാക്കുന്നു. മുപ്പതിലധികം വര്‍ഷങ്ങളായി ഇന്ത്യന്‍ എന്‍ബിഎഫ്‌സി മേഖലയിലെ വിശ്വസ്തമായ പേര് എന്ന നിലയില്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ജനങ്ങളിലേക്ക് സുരക്ഷിതമായ ധനകാര്യസേവനങ്ങള്‍ എത്തിച്ചുവരുന്നു.
രാജ്യത്തുടനീളം മുന്നൂറിലധികം ശാഖകള്‍, രണ്ടായിരത്തിലധികം ജീവനക്കാരും മുപ്പത്തിയഞ്ച് ലക്ഷം ഉപഭോക്താക്കളും ഐസിഎല്‍ ഫിന്‍കോര്‍പ്പിനുണ്ട്.
ഫിന്‍കോര്‍പ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത് ചടങ്ങില്‍ സ്വാഗത പ്രഭാഷണം നടത്തി. ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടര്‍ ഷിന്റോ സ്റ്റാന്‍ലി നന്ദി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
