image

8 May 2025 3:06 PM IST

News

ട്രെയിൻ യാത്രക്ക് ഇനി മുതൽ തിരിച്ചറിയൽ കാർഡ് നിർബന്ധം

MyFin Desk

now identity card is mandatory for train travel, indian railways takes strict action
X

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബിൽ ശരിയാണോ എന്ന് ഒത്തുനോക്കുകയുമായിരുന്നു. എന്നാൽ ഇനി റിസർവ് ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡ് നിർബന്ധമായും പരിശോധിക്കും. തിരിച്ചറിയൽ രേഖ കാണിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കണമെന്നാണ് റെയിൽവേയുടെ പുതിയ ഉത്തരവ്.

ഓൺലൈനായി എടുത്ത ടിക്കറ്റാണെങ്കിൽ ഐആർസിടിസി/ റെയിൽവേ ഒറിജിനൽ മെസേജും തിരിച്ചറിയൽ കാർഡും ടിക്കറ്റ് പരിശോധകനെ കാണിക്കേണ്ടതാണ്. തിരിച്ചറിയൽ കാർഡ് യാത്രാസമയം കാണിക്കാൻ സാധിച്ചില്ലെങ്കിൽ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. യാത്രക്കാരനെ പിഴയീടാക്കി സീറ്റ് അനുവദിക്കുകയോ അല്ലെങ്കിൽ പിഴയീടാക്കിയതിനു ശേഷം ജനറൽ കോച്ചിലേക്ക് മാറ്റുകയോ ചെയ്യും.