2 Oct 2023 9:09 AM IST
Summary
- മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യണം
- ടിക്കറ്റും ഐഡി കാർഡും കാണിക്കേണ്ടതില്ല.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജി യാത്ര സംവിധാനം ഇന്ന് ആരംഭിക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിയാത്രയുടെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിക്കും. ഡിജിയാത്ര സൗകര്യം നിലവിൽ വരുന്നതോടെ പരിശോധനക്ക് വേണ്ടി വരുന്ന സമയം ലാഭിച്ച് യാത്രക്കാർക്ക് ചെക്ക് ഇൻ കൂടുതൽ എളുപ്പമാകും. വളരെ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തേണ്ട ആവശ്യം ഇനി ഉണ്ടാവില്ല.
നിലവിൽ ന്യൂഡൽഹി, മുംബൈ, ബാംഗ്ളൂരു, വാരാണാസി, അഹമ്മദാബാദ്, ലഖ്നൗ, ജയ്പ്പൂർ, ഗുവാഹത്തി, വിജയവാഡ, പൂനെ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ വിമാനത്താവളങ്ങളിൽ ഡിജി യാത്ര സൗകര്യം ലഭ്യമാണ്
ഡിജിയാത്ര സേവനം ഉപയോഗിക്കുന്നതിലൂടെ ടെർമിനലിൽ കടക്കുമ്പോൾ ടിക്കറ്റും ഐ ഡി കാർഡും കാണിക്കേണ്ടതില്ല. ആളുകൾക്ക് പരിശോധന കൌണ്ടറിലും ചെക്ക് ഇൻ കൌണ്ടറിലും പരിഗണന ലഭിക്കും. ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉള്ളവർക്കു ഈ സംവിധാനം ഉപയോഗിക്കാം.
ഡിജി യാത്ര പ്രയോജനപ്പെടുത്താം
- ഫോണിൽ ഡിജിയാത്ര ആപ് ഇൻസ്റ്റാൾ ചെയ്ത് ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറും ആവശ്യമുള്ള മറ്റു വിവരങ്ങളും ഫോട്ടോയും നൽകി ഒറ്റ തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
- യാത്ര ചെയ്യുന്ന സമയത്ത് ഓൺലൈൻ ബോർഡിങ് പാസ്സ് വിമാന കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ശേഷം ഡിജിയാത്ര ആപ്പിൽ ബോഡിങ് പാസ്സിലെ ബാർ കോഡ് സ്കാൻ ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ വേണം.
- ബോർഡിംഗ് പാസ്സ് ഡിജിയാത്രയുമായി ലിങ്ക് ആവുമ്പോൾ ഷെയർ ബട്ടണിലൂടെ വിവരങ്ങൾ വിമാനത്താവളത്തിലെ ഡിജിയാത്ര സംവിധാനത്തിലേക്ക് കൈമാറും. തുടർന്ന് ക്യൂ ആർ കോഡ് ലഭ്യമാവും.
- വിമാന താവളത്തിലെ ടെർമിനലിനു മുമ്പിലെ ഡിജിയാത്ര എൻട്രി ഗേറ്റിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം. ഗേറ്റിലെ ക്യാമറയിൽ മുഖം തെളിയുന്നതോടെ ഉള്ളിലേക്ക് പ്രവേശിക്കാവുന്നതാണ്.
- ചെക്ക് ഇൻ ലഗേജ് ഉണ്ടെങ്കിൽ വിമാന കമ്പനികളുടെ കൗണ്ടറിൽ നൽകുക. ഡിജിയാത്ര ക്കാർക്ക് പ്രത്യേകം. ക്യൂ ഉണ്ടാവും. ഹാൻഡ് ബാഗ് കയ്യിലുണ്ടെങ്കിൽ പരിശോധന പൂർത്തിയായാൽ ഗേറ്റ് ക്യാമെറയിൽ മുഖം കാണിക്കുന്നതൊടെ പ്രവേശനം ലഭിക്കും
പഠിക്കാം & സമ്പാദിക്കാം
Home
