image

2 Nov 2023 10:12 AM GMT

News

ഇന്ത്യയും യുഎഇയും വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തും

MyFin Desk

india and uae to strengthen educational cooperation
X

Summary

  • സഹകരണം സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു
  • ഇതിനായി സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും
  • ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സുഗമമാക്കും


വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും യുഎഇയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വിവര കൈമാറ്റം, ശേഷി വികസനം, ഇരു രാജ്യങ്ങളിലെയും സ്ഥാപനങ്ങള്‍ തമ്മിലുള്ള അക്കാദമിക് സഹകരണം തുടങ്ങിയവ കരാറില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും അബുദാബിയില്‍ യുഎഇ മന്ത്രി ഡോ. അഹമ്മദ് അല്‍ ഫലാസിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

കരാർ നടത്തിപ്പ് അവലോകനം ചെയ്യുന്നതിനായി സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് ( ജെ ഡബ്ള്യുജി) രൂപീകരിക്കുന്നതിനും തീരുമാനിച്ചു. സ്‌കൂളുകള്‍കളിലെ ഇന്ത്യന്‍ പാഠ്യപദ്ധതിക്കുള്ള യുഎഇയുടെ പിന്തുണയ്ക്ക് ഇന്ത്യയുടെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നന്ദി രേഖപ്പെടുത്തുകയും വിദ്യാര്‍ത്ഥി കൈമാറ്റ പരിപാടികളുടെ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. അബുദാബി സ്‌കൂളുകള്‍ പ്രധാന്‍ സന്ദര്‍ശനത്തിനിടെ സന്ദര്‍ശിച്ചു.

ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ധാരണാപത്രം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

''വിവര കൈമാറ്റം, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും (ടിവിഇടി) ടീച്ചിംഗ് സ്റ്റാഫിന്റെ ശേഷി വികസനം, ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള അക്കാദമിക് സഹകരണം സുഗമമാക്കല്‍ എന്നിവ ഉള്‍പ്പെടെ വിവിധ വശങ്ങള്‍ ഈ ധാരണാപത്രം ഉള്‍ക്കൊള്ളുന്നു''മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധി അധ്യക്ഷനായ ഒരു ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് (ജെഡബ്ല്യുജി) രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഈ മെമ്മോറാണ്ടം നടപ്പിലാക്കുന്നത് അവലോകനം ചെയ്യാന്‍ ജെഡബ്ല്യുജി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും.

ഈ ധാരണാപത്രത്തിന് കീഴില്‍ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും (ടിവിഇടി) ടീച്ചിംഗ് സ്റ്റാഫിന്റെ ശേഷി വികസന മേഖലയില്‍ സഹകരണം വിഭാവനം ചെയ്തിട്ടുണ്ട്.