image

18 Aug 2023 2:11 PM IST

News

മാലിന്യത്തില്‍നിന്ന് വൈദ്യുതി; അവസരം പാഴാക്കരുതെന്ന് വിദഗ്ധര്‍

MyFin Desk

India is able to produce 65 GW of electricity per year from trash
X

Summary

  • നിലവില്‍ മാലിന്യത്തില്‍ നിന്നും പ്രതിവര്‍ഷം 65 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം
  • ഒരു കിലോവാട്ട് വൈദ്യുതിക്കുവേണ്ടത് ഒരു ടണ്‍ മാലിന്യം


രാജ്യത്ത് കുമിഞ്ഞുകൂടുന്ന മാലിന്യത്തില്‍നിന്നും വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് വിദഗ്ധർ . നിലവില്‍ രാജ്യ൦ പുറം തള്ളുന്ന 65 ദശലക്ഷം ടണ്‍ മാലിന്യം പ്രതിവര്‍ഷം 65 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പര്യാപ്തമാണന്നു അവർ പറയുന്നു . ഇത് 2030-ഓടെ 165 ഗിഗാവാട്ടായും 2050-ഓടെ 436 ഗിഗാവാട്ടായും ആയും ഉയർത്താമെന്നു ഇവർ മുംബയിൽ നടന്ന ഒരു ശില്പശാലയിൽ അവർ പറഞ്ഞു

മുനിസിപ്പല്‍ മാലിന്യത്തിന്റെ 75-80 ശതമാനവും ശേഖരിക്കപ്പെടുന്നു, ഇതില്‍ 22 മുതല്‍ 28 ശതമാനം വരെ മാത്രമേ സംസ്‌കരിക്കപ്പെടുന്നുള്ളുവെന്ന് ശില്പശാലകളിൽ അവതരിപ്പിച്ച രേഖകളിൽ പറയുന്നു. ശില്‍പശാലയില്‍, ഇന്റര്‍നാഷണല്‍ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് സസ്റ്റൈനബിലിറ്റി ആക്ഷന്‍ ഫൗണ്ടേഷന്‍, ഐഐടി, ഐഎസ്എം ധന്‍ബാദ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിഐഎസ്എസ്), ഇന്‍ഡസ്ട്രീകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രശ്നം സംബന്ധിച്ച് ശില്‍പ്പശാലയില്‍ ചര്‍ച്ച നടന്നു.

ഇന്ത്യയില്‍ 3,159 സജീവ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണുള്ളത്. രാജ്യത്തെ മീഥേന്‍ പുറംതള്ളലിന്റെ 20 ശതമാനവും ഇവിടെനിന്നാണ്. പുനരുപയോഗം, മാലിന്യത്തില്‍ നിന്ന് ഊര്‍ജം പരിവര്‍ത്തനം ചെയ്യല്‍, ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്കുള്ള അവസരങ്ങളും ഇവിടെ ഉണ്ടാകുന്നതായി രേഖ പറയുന്നു.

ഒരു കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഒരു ടണ്‍ മാലിന്യം മാത്രം മതിയെന്നാണ് ധവളപ്രതം പറയുന്നത്. എന്നിരുന്നാലും, യഥാര്‍ത്ഥ ഉല്‍പ്പാദനം മാലിന്യത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും.

'മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാനും കുറയ്ക്കാനും പുനരുപയോഗിക്കാനും നമ്മള്‍ പഠിക്കേണ്ടതുണ്ട്. കഴിവുകള്‍ താരതമ്യം ചെയ്യാനും വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും മീഥേന്‍ നിരീക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ അവലോകനം ചെയ്യാനും ഇന്ത്യയ്ക്ക് നടപ്പിലാക്കാന്‍ കഴിയുന്ന ഒരു കര്‍മ്മ പദ്ധതി രൂപപ്പെടുത്താനും ശ്രമങ്ങള്‍ ആവശ്യമാണ്. ഈ ശ്രമങ്ങള്‍ മീഥേന്‍ വാതകത്തിന്റെ പുറംതള്ളൽ മനസിലിക്കാനും ലാഭകരമായി ഉപയോഗിക്കാനും സഹായിക്കും,' ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ആക്ഷന്‍ ഫൗണ്ടേഷന്‍ മേധാവി ജെ എസ് ശര്‍മ്മ പറഞ്ഞു.

ഐസിസിഎസ്എ ഫൗണ്ടേഷനും മുംബൈയിലെ ടിഐഎസ്എസും സംയുക്തമായി സംഘടിപ്പിച്ച 'മീഥേന്‍ എമിഷന്‍ മാനേജ്മെന്റ് ഫ്രം ലാന്‍ഡ്ഫില്‍ ആന്‍ഡ് വേസ്റ്റ്' എന്ന ശില്‍പശാലയില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബെയ്സ് അധ്യക്ഷത വഹിച്ചു.

വര്‍ധിച്ച നഗരവല്‍ക്കരണവും വ്യാവസായിക പ്രവര്‍ത്തനങ്ങളും മൂലം, നമ്മുടെ ഖരമാലിന്യത്തിന്റെ ഉല്‍പ്പാദനം ഉയര്‍ന്നതാണ്. മാലിന്യം നിക്ഷേപിക്കുന്നതിന്റെ തോത് ക്രമാതീതമായി ഇനിയും വര്‍ധിക്കുക്കും. മാലിന്യ സംസ്‌കരണമാണ് മെച്ചപ്പെട്ട പരിസ്ഥിതിക്ക് കാരണമാകുക.

ഇന്ത്യയില്‍, ഭൂരിഭാഗം ഖരമാലിന്യങ്ങളും നഗര കേന്ദ്രങ്ങളിലും പരിസരങ്ങളിലും സ്ഥിതി ചെയ്യുന്ന താഴ്ന്ന പ്രദേശങ്ങളില്‍ മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്. അതിന്റെ ഫലമായി വലിയ അളവിലാണ് മീഥേന്‍ അടങ്ങിയ ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.

ഇവിടെയുള്ള ഹരിത വാതകത്തിന്റെ പുറംതള്ളല്‍ കുറയ്ക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനും രേഖ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നു. സംയുക്ത സംരംഭങ്ങള്‍, സാങ്കേതിക വികസനം, മീഥേന്‍ ലഘൂകരണ തന്ത്രങ്ങള്‍ക്കുള്ള ധനസഹായം എന്നിവയ്ക്കുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും ശില്‍പശാല ഊന്നല്‍ നല്‍കി.