image

19 April 2024 5:46 AM GMT

News

ബ്രഹ്മോസ് മിസൈലുകള്‍ ഇന്ന് ഫിലിപ്പൈന്‍സിന് കൈമാറും

MyFin Desk

brahmos supersonic missiles to southeast asia
X

Summary

  • ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മിസൈലുകള്‍ നിര്‍മ്മിക്കുന്നത്
  • ശബ്ദത്തിന്റെ മൂന്നിരട്ടിയാണ് ബ്രഹ്മോസിന്റെ വേഗത
  • അര്‍ജന്റീന ഉള്‍പ്പെടെയുള്ള മറ്റു ചില രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു


ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ ആദ്യ ബാച്ച് ഇന്ത്യ ഇന്ന് ഫിലിപ്പീന്‍സിന് കൈമാറും. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തിന് ആയുധ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനായി 375 മില്യണ്‍ ഡോളറിന്റെ കരാറായിരുന്നു ഒപ്പിട്ടിരുന്നത്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന്റെ ആദ്യ കയറ്റുമതിയാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റിലായിരിക്കും മിസൈലുകളും ലോഞ്ചറുകളും അയക്കുക.

അര്‍ജന്റീന ഉള്‍പ്പെടെയുള്ള മറ്റു ചില രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് അന്തര്‍വാഹിനികള്‍, കപ്പലുകള്‍, വിമാനങ്ങള്‍ അല്ലെങ്കില്‍ ലാന്‍ഡ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിക്ഷേപിക്കാവുന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ നിര്‍മ്മിക്കുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ ജെറ്റ് വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് ക്രൂയിസ് മിസൈലുകളുമായി പറന്നുയരുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതോടെ, 2022 ജനുവരിയില്‍ ഒപ്പുവച്ച 375 മില്യണ്‍ ഡോളറിന്റെ കരാറിന്റെ ഭാഗമായി ഫിലിപ്പീന്‍സിലെ ദ്വീപുകളിലൊന്നില്‍ ഇന്ത്യ സംഭരണ-നിര്‍മ്മാണ സ്ഥലം ഒരുക്കും.

ബ്രഹ്മോസ് മിസൈല്‍ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലാണ് പറക്കുന്നത് എന്നത് പ്രത്യേകതയാണ്.

ദക്ഷിണ ചൈനാ കടലില്‍ ചൈന നടത്തുന്ന സൈനിക ശക്തിയെക്കുറിച്ചുള്ള ആഗോള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഫിലിപ്പീന്‍സുമായുള്ള പ്രതിരോധ ബന്ധം കൂടുതല്‍ വിപുലീകരിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. ഹൈഡ്രോകാര്‍ബണുകളുടെ വലിയ സ്രോതസ്സായ ദക്ഷിണ ചൈനാ കടലിന്റെ മുഴുവന്‍ പരമാധികാരത്തിന്റെയും ചൈനയുടെ വ്യാപകമായ അവകാശവാദങ്ങളില്‍ ആഗോള ആശങ്കകള്‍ വര്‍ദ്ധിച്ചുവരികയാണ്.

വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ബ്രൂണെ എന്നിവയുള്‍പ്പെടെ മേഖലയിലെ നിരവധി രാജ്യങ്ങള്‍ ഇവിടെ ചൈനീസ് നിലപാടിനെ എതിര്‍ക്കുന്നു.