image

5 April 2024 11:59 AM IST

News

തെരഞ്ഞെടുപ്പിനെപ്പറ്റി യുഎന്നിനോട് വിശദീകരിക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യ

MyFin Desk

general election, india rejects un reference
X

Summary

  • സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു എന്നായിരുന്നു യുഎന്‍ ഉദ്യോഗസ്ഥന്റെ പ്രതികരണം
  • ഡെല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റിനുശേഷമായിരുന്നു യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവിന്റെ പ്രതികരണം


രാജ്യത്തെ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്ന് പറയുന്നതിന് ഒരു ആഗോള സംഘടനയുടെ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി. രാജ്യത്തെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു മുതിര്‍ന്ന ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ തള്ളിക്കളഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ജനങ്ങളുടെ രാഷ്ട്രീയ, പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും എല്ലാവര്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍.

കഴിഞ്ഞയാഴ്ച യുഎന്‍ ഉദ്യോഗസ്ഥന്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

'നമ്മുടെ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്ന് എനിക്ക് ഐക്യരാഷ്ട്രസഭ എന്നോട് പറയേണ്ടതില്ല. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കും. അതിനാല്‍, അതിനെക്കുറിച്ച് വിഷമിക്കേണ്ട,' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന്റെയും പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന്റെയും പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ നടക്കുന്ന ''രാഷ്ട്രീയ അസ്വസ്ഥത''യെക്കുറിച്ച് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക്ക് ആണ് വിവാദ അഭിപ്രായപ്രകടനം നടത്തിയത്.

തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയവും പൗരാവകാശങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ എല്ലാവര്‍ക്കും വോട്ടുചെയ്യാന്‍ കഴിയുമെന്നും വളരെയധികം പ്രതീക്ഷിക്കുന്നു-എന്നായിരുന്നു ഡുജാറിക് അഭിപ്രായപ്പെട്ടത്.