image

12 Jan 2026 7:25 PM IST

News

പ്രതിരോധം, തൊഴില്‍ മേഖലകളില്‍ ഇന്ത്യയും ജര്‍മ്മനിയും സഹകരണം വര്‍ധിപ്പിക്കും

MyFin Desk

പ്രതിരോധം, തൊഴില്‍ മേഖലകളില്‍  ഇന്ത്യയും ജര്‍മ്മനിയും സഹകരണം വര്‍ധിപ്പിക്കും
X

Summary

യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനി, ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് ആറ് അത്യാധുനിക മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ജര്‍മ്മനി


പ്രതിരോധം, ഊര്‍ജ്ജം, തൊഴില്‍ മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും ജര്‍മനിയും. തീരുമാനം ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടികാഴ്ചയില്‍.

യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനി, ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

പ്രതിരോധ മേഖലയിലാണ് ഏറ്റവും വലിയ വിപ്ലവം നടക്കാന്‍ പോകുന്നത്. ജര്‍മ്മന്‍ കമ്പനിയായ തൈസന്‍ക്രുപ്പ് ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് ആറ് അത്യാധുനിക മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. റഷ്യയെയും മറ്റും ആശ്രയിക്കുന്നത് കുറച്ച് സ്വന്തമായി ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ഭാരതത്തിന്റെ 'ആത്മനിര്‍ഭര്‍' പദ്ധതിക്ക് ഇത് വലിയ കരുത്താകും.

ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജര്‍മ്മനിയില്‍ ജോലി ചെയ്യാനുള്ള നടപടികള്‍ ലഘൂകരിക്കാനും ധാരണയായി. കൂടാതെ, ഭാവിയിലെ ചിപ്പ് നിര്‍മ്മാണത്തിനും ഇലക്ട്രോണിക്സ് മേഖലയ്ക്കും അത്യാവശ്യമായ അപൂര്‍വ്വ മൂലകങ്ങളുടെ ഖനനത്തിലും ഇരുരാജ്യങ്ങളും സഹകരിക്കും.

രണ്ടായിരത്തിലധികം ജര്‍മ്മന്‍ കമ്പനികളാണ് നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. വരാനിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ നിക്ഷേപങ്ങള്‍ ഇരട്ടിയാകുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഭാവിയിലെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി 'ഇന്ത്യ-ജര്‍മ്മനി സെന്റര്‍ ഓഫ് എക്സലന്‍സ്' നിലവില്‍ വരും. ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയിലെ സംയുക്ത പദ്ധതികള്‍ ഊര്‍ജ്ജ വിപണിയിലെ വമ്പന്‍ ഗെയിം ചേഞ്ചറാകും ഇത്. ക്ലീന്‍ എനര്‍ജി, ടെക്നോളജി കൈമാറ്റം എന്നിവയില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ട പുതിയ ധാരണാപത്രങ്ങള്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ ഊര്‍ജ്ജ മേഖലയിലുള്ള കമ്പനികള്‍ക്കും വലിയ ഉണര്‍വ് നല്‍കുമൈന്നാണ് പ്രതീക്ഷ.