23 Dec 2025 8:15 PM IST
Summary
ശ്രീലങ്കയ്ക്ക് 450 മില്യണ്‍ യുഎസ് ഡോളറിന്റെ ദുരിതാശ്വാസ പാക്കേജ്
ദിത്വാ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയ്ക്ക് ഇന്ത്യ 450 മില്യണ്‍ യുഎസ് ഡോളറിന്റെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഗതാഗതം, ഭവനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ലക്ഷ്യമിട്ടുള്ള 350 മില്യണ്‍ യുഎസ് ഡോളര്‍ ഇളവ് വായ്പയും 100 മില്യണ്‍ യുഎസ് ഡോളര്‍ ഗ്രാന്റുകളും പാക്കേജില്‍ ഉള്‍പ്പെടുന്നു.
കൊളംബോ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രതിനിധിയായ വിദേശകാര്യമന്ത്രി ജയശങ്കറാണ് പാക്കേജ് പ്രഖ്യാപിച്ചത്. സഹായ പാക്കേജ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ച ശ്രീലങ്കയില്‍ 640-ല്‍ അധികം ആള്‍ക്കാരാണ് കൊല്ലപ്പെട്ടത്. കൊടുങ്കാറ്റ് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സാഗര്‍ ബന്ധു എന്ന പേരില്‍ ഇന്ത്യ ഇതിനകം തന്നെ ഡ്രൈ റേഷന്‍, ടെന്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഗണ്യമായ ദുരിതാശ്വാസ വസ്തുക്കള്‍ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ വേഗത്തിലുള്ള പ്രതികരണത്തിനും പുനര്‍നിര്‍മ്മാണ ശ്രമങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും ശ്രീലങ്കന്‍ നേതാക്കള്‍ നന്ദി അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
