8 Feb 2026 4:17 PM IST
Summary
ഈ മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി കരാറിന് ഡിഫന്‍സ് കൗണ്‍സില്‍ അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്. 114 യുദ്ധ വിമാനങ്ങള്‍ക്കുള്ള വമ്പന്‍ കരാറാണ് ഒരുങ്ങുന്നത്
വ്യോമസേനയുടെ കരുത്ത് അജയ്യമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. പിന്നണിയില്‍ തയ്യാറാകുന്നത് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കുള്ള കരാര്‍. ഈ മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി കരാറിന് ഡിഫന്‍സ് കൗണ്‍സില്‍ അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്.
വ്യോമസേനയുടെ കരുത്ത് വര്‍ധിക്കുന്നതോടെ അതിര്‍ത്തിയില്‍ ഉയരുന്ന ഭീഷണികളെ ചെറുക്കാന്‍ ഇന്ത്യക്ക് കഴിയും. പാക്കിസ്ഥാനും ചൈനയും യോജിച്ച് ഇന്ത്യക്കെതിരെ നീങ്ങുമ്പോള്‍ വ്യോമപ്രതിരോധം പ്രധാനമാണ്.ഏകദേശം 3.25 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് ഈ കരാര്‍.ഇന്ത്യന്‍ വ്യോമസേനയുടെ അനുവദനീയമായ 42 സ്‌ക്വാഡ്രണുകള്‍ക്ക് പകരം 29 സ്‌ക്വാഡ്രണുകളായി ചുരുങ്ങുന്ന ഒരു സമയത്താണ് ഈ നിര്‍ദ്ദേശം വരുന്നത്.
ഫെബ്രുവരി 18 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിന് യുദ്ധവിമാന കരാര്‍ കാരണമാകും. പാരീസിനെ സംബന്ധിച്ചിടത്തോളം, റഫേല്‍ വിപുലീകരണം ഇന്ത്യയുടെ സൈനിക ആധുനികവല്‍ക്കരണത്തില്‍ ദീര്‍ഘകാല പങ്കാളിയെന്ന നിലയില്‍ അതിന്റെ പങ്ക് നിർണയിക്കും.
വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും
അംഗീകാരം ലഭിച്ചാല്‍, ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറുകളില്‍ ഒന്നായിരിക്കും ഇത്. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നെത്തും. ബാക്കിയുള്ളവ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിക്കാന്‍ കഴിയും. ഇതാണ് കരാറിന്റെ പ്രത്യേകത.
പഠിക്കാം & സമ്പാദിക്കാം
Home
