image

21 Sep 2023 11:11 AM GMT

News

ഐസിസിസി 2027 -ന് ഇന്ത്യ ആതിഥേയത്വം വഹിക്കും

MyFin Desk

india to host international cement conference
X

Summary

യുഎഇയെയും സ്വിറ്റ്സര്‍ലന്‍ഡിനിയെയും മറികടന്നാണ് ഇന്ത്യ ആതിഥേയത്വം നേടിയത്


2027ല്‍ നടക്കുന്ന സിമന്റുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് (ഇന്‍റർനാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ ദി കെമിസ്ട്രി ഓഫ് സിമന്‍റ് -ഐസിസിസി) ഇന്ത്യ ആതിഥേയത്വം വഹിക്കും. യുഎഇയെയും സ്വിറ്റ്സര്‍ലന്‍ഡിനിയെയും മറികടന്നാണ് ഇന്ത്യ ഐസിസിസിയുടെ ആതിഥേയത്വം നേടിയത്. ഈ മേഖലയിലെ ഗവേഷണ പുരോഗതിയെക്കുറിച്ച് ആഗോള നേതാക്കളും അക്കാദമിക് വിദഗ്ധരും പ്രൊഫഷണലുകളും കോണ്‍ഫറന്‍സില്‍ വിശദീകരിക്കും.

ഇന്ത്യയിലെ പ്രമുഖ ഗവേഷണ-അക്കാദമിക് സ്ഥാപനങ്ങള്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിമന്റ് ആന്‍ഡ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് (എന്‍സിസിബിഎം), ഐഐടി ഡല്‍ഹി എന്നിവരും ചേര്‍ന്ന് സമ്മേളനത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് മുമ്പാകെ ഇന്ത്യയുടെ ബിഡ് വിജയകരമായി അവതരിപ്പിച്ചതായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പ്രസ്താവനയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം സെപ്റ്റംബര്‍ 20 ന് ബാങ്കോക്കില്‍ പ്രഖ്യാപിച്ചു. പതിനാറാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ബാങ്കോക്കിലാണ് നടന്നത്.

സിമന്‍റ്, കോണ്‍ക്രീറ്റ് മേഖലകളിലെ ഗവേഷണത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടിയാണ് സമ്മേളനമെന്ന് ഡിപിഐഐടി പ്രസ്താവന പറയുന്നു. 1918 മുതല്‍ നാലോ ആറോ വര്‍ഷത്തെ ഇടവേളകളിലാണ് കോണ്‍ഗ്രസ് നടക്കാറ്. ഇതിനു മുമ്പ് 1992-ലാണ് ഇന്ത്യയില്‍ ഈ കോണ്‍ഫറന്‍സ് നടന്നത്.

''ഈ പരിപാടി ഞങ്ങളുടെ ഗവേഷണത്തിന്റെയും അക്കാദമിക് ഓര്‍ഗനൈസേഷന്റെയും കഴിവുകളുടെ സാക്ഷ്യപത്രം മാത്രമല്ല, ആഗോള സിമന്റ്, കോണ്‍ക്രീറ്റ് വ്യവസായത്തിലേക്ക് ന്യൂഡെല്‍ഹിയെ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ്,'' ഡിപിഐഐടി പറഞ്ഞു.

600 ദശലക്ഷം ടണ്‍ സ്ഥാപിത ശേഷിയുള്ള ഇന്ത്യയുടെ സിമന്റ് വ്യവസായം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തേതാണ്.

ഡിപിഐഐടിയുടെ കീഴിലുള്ള ഉന്നത ഗവേഷണ വികസന സ്ഥാപനമാണ് എന്‍സിസിബിഎം. ഗവേഷണം, സാങ്കേതിക വികസനം, കൈമാറ്റം, വിദ്യാഭ്യാസം, സിമന്റ്, അനുബന്ധ നിര്‍മാണ സാമഗ്രികള്‍, നിര്‍മ്മാണ വ്യവസായങ്ങള്‍ എന്നിവയ്ക്കായുള്ള വിദ്യാഭ്യാസം, വ്യാവസായിക സേവനങ്ങള്‍ എന്നിവയ്ക്കായി ഇത് സമര്‍പ്പിച്ചിരിക്കുന്നു.