image

7 Oct 2023 1:03 PM IST

News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സെഞ്ച്വറി; ചരിത്രം കുറിച്ച് മെഡല്‍ നേട്ടം

MyFin Desk

Asian Games | Asian Games 2023 | India at 100 medal
X

Summary

മെഡല്‍പ്പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തുണ്ട്


ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഇന്ന് (ഒക്ടോബര്‍ 7) 100 മെഡലുകള്‍ സ്വന്തമാക്കി. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണം നേടി. കബഡിക്കു പുറമെ അമ്പെയ്ത്തില്‍ നാല് മെഡലുകള്‍ കൂടി നേടി കൊണ്ടാണ് ഇന്ത്യ 100 മെഡല്‍ എന്ന സ്വപ്‌ന നേട്ടം കൈവരിച്ചത്.

25 സ്വര്‍ണം, 35 വെള്ളി, 40 വെങ്കലം നേടി മെഡല്‍പ്പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. ചൈനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണുള്ളത്.

പുരുഷ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റണിലും സ്വര്‍ണ പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്.