image

17 May 2026 1:54 PM IST

News

പുതിയ എഐ ഹബ് ; ഇന്ത്യയിൽ ഒട്ടേറെ തൊഴിൽ അവസരങ്ങൾ വരും

MyFin Desk

Stock Market|Trade
X

Summary

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നത് 45000 കോടി രൂപയിലേറെ. എഐ രംഗത്ത് ഒട്ടേറെ അവസരങ്ങൾ


ഇന്ത്യയും യുഎഇയും സൂപ്പര്‍ കമ്പ്യൂട്ടിങ് മേഖലയില്‍ ഉൾപ്പെടെ കൈകോര്‍ക്കുന്നതോടെ ഇന്ത്യയിൽ വരുന്നത് ഒട്ടേറെ തൊഴിൽ അവസരങ്ങൾ. പുതിയ എഐ ഹബ് ഇന്ത്യയില്‍ സ്ഥാപിക്കുന്നത് ഈ മേഖലയിലെ പുതിയ ഗവേഷണങ്ങൾക്കും വഴിതെളിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഒപ്പിട്ട കരാറുകളില്‍ ഏറ്റവും വിപ്ലവകരമായ കരാറാണ് സൂപ്പര്‍ കംപ്യൂട്ടിങ് മേഖലയിലെ പങ്കാളിത്തം. സി-ഡാക്കും യുഎഇയുടെ ജി-42 കമ്പനിയും ചേര്‍ന്ന് ഇന്ത്യയില്‍ സ്ഥാപിക്കുന്ന 8 എക്‌സാഫ്‌ലോപ്പ് സൂപ്പര്‍ കംപ്യൂട്ടിങ് ക്ലസ്റ്റര്‍ ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ഒന്നായിരിക്കും.

വരുന്നത് എഐ രംഗത്ത് വമ്പൻ മാറ്റങ്ങൾ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ബഹിരാകാശ ഗവേഷണം, കാലാവസ്ഥാ പ്രവചനം, ആരോഗ്യരംഗത്തെ ഡേറ്റ വിശകലനം എന്നിവയില്‍ സംവിധാനം വിപ്ലവമുണ്ടാക്കും. യുഎഇയുടെ നിക്ഷേപവും ഇന്ത്യയുടെ എന്‍ജിനീയറിങ് പുതിയ മികവും ചേരുമ്പോള്‍ കുറഞ്ഞ ചെലവില്‍ എഐ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തെ തന്നെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറും.

യുഎഇയുടെ ഫണ്ട് ഉപയോഗിച്ച് ഇന്ത്യയില്‍ വമ്പന്‍ ഡേറ്റ സെന്ററുകള്‍ സ്ഥാപിക്കുന്നത് തൊഴിൽ അന്വേഷകർക്ക് നേട്ടമാണ്. ഇന്ത്യയുടെ എഐ മിഷന് കരുത്തേകുന്നതാണ് യുഎഇയുടെ ഡിജിറ്റല്‍ രംഗത്തെ സഹകരണം. ഇന്ത്യയുടെ എഐ ശേഷി വർധിപ്പിക്കുന്ന പദ്ധതികൾക്ക് പുറമെ എൽപിജി പിൻജി വിതരണ കരാറുകൾ ഡിഫൻസ് കരാറുകൾ എന്നിവയും ഇന്ത്യക്ക് നേട്ടമാണ്. ഏതാണ്ട് 45000 കോടി രൂപയിലധികം അധിക നിക്ഷേപമാണ് രാജ്യത്തേക്ക് എത്തുക.