image

22 Feb 2026 6:35 PM IST

News

E-175 Jet-ഇന്ത്യന്‍ നിർമ്മിത വിമാനങ്ങള്‍ ഇനി ആകാശത്ത് പറക്കും! കരാറിൽ ഒപ്പുവെച്ചു

Vidhya N k

E-175 Jet-ഇന്ത്യന്‍ നിർമ്മിത വിമാനങ്ങള്‍ ഇനി ആകാശത്ത് പറക്കും! കരാറിൽ ഒപ്പുവെച്ചു
X

Summary

2026 ജനുവരിയിൽ ഒപ്പുവെച്ച ആദ്യ ധാരണാപത്രത്തിൽ നിന്നുള്ള സുപ്രധാനമായ മുന്നേറ്റമാണിത്. ഇന്ത്യയിൽ ഒരു സമ്പൂർണ്ണ റീജിയണൽ വിമാന നിർമ്മാണ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് കമ്പനി


ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രയറും ഇന്ത്യയിലെ പ്രതിരോധ, എയര്‍റോസ്‌പേസ് രംഗത്തെ പ്രമുഖരായ അദാനി ഡിഫന്‍സ് ആന്റ് എയ്‌റോസ്‌പെയ്‌സും സുപ്രധാന കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഇ-175 റീജിയണല്‍ ജെറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ സ്ഥാപിക്കാനാണ് ധാരണ. ആന്റ് എയര്‍റോസ്‌പേസ് ഡയറക്ടര്‍ ജീത് അദാനിയും ധാരണാപത്രം കൈമാറി.

ഇന്ത്യയില്‍ വിമാന നിര്‍മ്മാണം

2026 ജനുവരിയില്‍ ഒപ്പുവെച്ച ആദ്യ ധാരണാപത്രത്തിന്റെ മുന്നേറ്റമായാണ് ഈ കരാര്‍. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ റീജിയണല്‍ വിമാന നിര്‍മ്മാണ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഇ-175 വിമാനങ്ങള്‍ക്കായുള്ള വ്യാവസായിക ആവാസവ്യവസ്ഥ സ്ഥാപിക്കുക, നിര്‍ദ്ദിഷ്ട അസംബ്ലി യൂണിറ്റിനെ പിന്തുണയ്ക്കുന്നതിനുള്ള ഓര്‍ഡറുകള്‍ ഉറപ്പാക്കുക, വിതരണ ശൃംഖല, വില്‍പ്പനാനന്തര സേവനങ്ങള്‍, പൈലറ്റ് പരിശീലനം എന്നിവ ഉള്‍പ്പെടെ ഇരു കമ്പനികളും ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നു.

പ്രാദേശിക കണക്റ്റിവിറ്റിക്ക് പുതിയ കരുത്ത്

ചെറു നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലാണ്. അദാനി ഡിഫന്‍സ് ആന്റ് എയ്റോസ്പെയ്സ് ഡയറക്ടര്‍ ജീത് അദാനി പറഞ്ഞതുപോലെ, തദ്ദേശീയമായി വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത് അത്യാവശ്യമാണ്. ഇന്ത്യയിലെ വിമാന യാത്രാ എണ്ണം ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്നവയില്‍ ഒന്നാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 80-146 സീറ്റുള്ള കുറഞ്ഞത് 500 വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമായി വരുമെന്നാണ് കണക്കുകള്‍.

ഇ-175 ജെറ്റ് പ്രത്യേകതകള്‍

88 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളുന്ന ഇ-175 റീജിയണല്‍ ജെറ്റ്, ടയര്‍-2, ടയര്‍-3 നഗരങ്ങളെ ബന്ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമാണ്. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത റൂട്ടുകളില്‍ സേവനം നടത്താനും പുതിയ റൂട്ടുകള്‍ കണ്ടെത്താനും ഈ വിമാനങ്ങള്‍ സാധിക്കും. ഇതിലൂടെ ഉഡാന്‍ പദ്ധതിക്ക് വലിയ കരുത്ത് ലഭിക്കുന്നതായും, പ്രാദേശിക വിമാന സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.