image

8 May 2024 9:02 AM GMT

News

ഈ ഇന്ത്യന്‍ നഗരത്തില്‍ കോടീശ്വരന്മാര്‍ കൂടുതലാണ്

MyFin Desk

ഈ ഇന്ത്യന്‍ നഗരത്തില്‍ കോടീശ്വരന്മാര്‍ കൂടുതലാണ്
X

Summary

  • പട്ടികയില്‍ ന്യൂയോര്‍ക്ക് നഗരമാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്
  • പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് സാന്‍ഫ്രാന്‍സിസ്‌കോ
  • മൂന്നാം സ്ഥാനത്തുള്ളത് ടോകിയോ


സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ നഗരവും സ്ഥാനം പിടിച്ചു. ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ കണക്ക്പ്രകാരം ഇന്ത്യയുടെ ഐടി നഗരമെന്ന് അറിയപ്പെടുന്ന ബെംഗളുരുവില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ധനയുണ്ടായെന്നാണ്.

പട്ടികയില്‍ ന്യൂയോര്‍ക്ക് നഗരമാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.

3,50,000 കോടീശ്വരന്മാരാണ് ഇവിടെയുള്ളത്. പത്ത് വര്‍ഷത്തിനിടെ ഇവിടെ 48 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഏകദേശം 8.26 ദശലക്ഷം പേരാണ്. ഇവിടെ താമസിക്കുന്ന 24-ല്‍ ഒരാള്‍ക്ക് ഏഴക്ക ആസ്തിയുണ്ടെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ പട്ടിക പറയുന്നു.

ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ഇന്നും ന്യൂയോര്‍ക്ക് നഗരമാണ്. 60 ശതകോടീശ്വരന്മാരും, 100 ദശലക്ഷം ഡോളറിലധികം നിക്ഷേപിക്കാന്‍ കഴിവുള്ള 744 പേരുമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ജോസ്, പാലോ ആള്‍ട്ടോ എന്നിവ ഉള്‍പ്പെടുന്ന യുഎസ്സിലെ ബേ ഏരിയയാണ്.

മൂന്നാം സ്ഥാനത്തുള്ളത് ടോകിയോ നഗരവും നാലാം സ്ഥാനത്തുള്ളത് സിംഗപ്പൂരുമാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിലുണ്ടായ മുന്നേറ്റമാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നു ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജ്യൂര്‍ഗ് സ്‌റ്റെഫെന്‍ പറഞ്ഞു.