image

12 Jan 2026 9:35 PM IST

News

Visa-Free Transit in Germany-ഇന്ത്യക്കാർക്ക് വിസ ഫ്രീ ട്രാൻസിറ്റ് പ്രഖ്യാപിച്ച് ജർമനി

MyFin Desk

no more visa appeals in germany, a benefit for Indians
X

Summary

ഇനി വിസ ഇല്ലാതെ ജർമൻ വിമാനത്താവളങ്ങൾ വഴി ഇന്ത്യാക്കാർക്ക് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.


ഇന്ത്യൻ പാസ്പോർട്ടുള്ളവർ ഇനി ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ വിസ വേണ്ട. ഇത് യാത്രാസൗകര്യം വർധിപ്പിക്കും. ഇന്ത്യ–ജർമനി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന നടപടി കൂടെയാണിത്

ജർമ്മൻ ചാൻസലർ സന്ദർശന സമയത്ത് പ്രഖ്യാപനം

ജനുവരി 12 മുതൽ 13 വരെ ജർമ്മൻ ചാൻസ്ലർ ഫ്രീഡ്രിച്ച് മെഴ്സിൻ്റെ ഇന്ത്യ സന്ദർശനത്തിനിടയിൽ പുറത്തിറക്കിയ ഇന്ത്യ–ജർമനി സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനമേറ്റ ശേഷം മെഴ്സ് ഏഷ്യയിലേക്ക് നടതിയ ആദ്യ സന്ദർശനമാണിത്. വിദ്യാർത്ഥികൾ, ഗവേഷകർ, വിദഗ്ധ തൊഴിലാളികൾ എന്നിവരുടെ പരസ്പര കൈമാറ്റം വർധിപ്പിക്കാനുള്ള പ്രതിബദ്ധത രണ്ട് രാജ്യങ്ങളും അറിയിച്ചു.

പ്രധാനമന്ത്രി മോദി പ്രഖ്യാപനം സ്വാഗതം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി വിസാ ഫ്രീ ട്രാൻസിറ്റ് സൗകര്യത്തിന് ചാൻസലർ മെഴ്സിന് നന്ദി അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ, ഗവേഷകർ, വിദഗ്ധ തൊഴിലാളികൾ എന്നിവർ ജർമനിയുടെ പരിവർത്തനത്തിന് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര സഹകരണം രൂപപ്പെടുത്തുന്തിനുള്ള ധാരണയും ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായി.

പുതിയ വിസ രഹിത സൗകര്യം ഇന്ത്യക്കാർക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും, ടൂറിസം, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ മുന്നേറ്റം എളുപ്പമാകുകയും ചെയ്യും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിദഗ്ധർക്കും സൗകര്യപ്രദമായ യാത്രാനുഭവങ്ങൾ ലഭിക്കും. ദീർഘകാലത്തിൽ ഇന്ത്യ–ജർമനി ബന്ധം കൂടുതൽ സുസ്ഥിരമാക്കാനും, വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലും കൂടുതൽ സഹകരണം ഉറപ്പാക്കാനും നടപടി സഹായിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.