image

25 Sept 2023 3:34 PM IST

News

പൊന്നണിഞ്ഞ് പെണ്‍പട; ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം

MyFin Desk

indian womens cricket team wins gold in asian games
X

Summary

മൂന്ന് വെള്ളി മെഡലും ആറ് വെങ്കലവും ഇതോടൊപ്പം നേടിയിട്ടുണ്ട്


ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി സ്വര്‍ണം നേടി. ശ്രീലങ്കയെ 19 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 117 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് നല്‍കിയത്. എന്നാല്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്കയുടെ ഇന്നിങ്‌സ് 97 റണ്‍സില്‍ അവസാനിച്ചു.

ഈപ്രാവിശ്യം ആദ്യമായിട്ടാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പങ്കെടുത്തത്.

ഈ വിജയത്തോടെ ഇന്ത്യ രണ്ട് സ്വര്‍ണം കരസ്ഥമാക്കി. ആദ്യ സ്വര്‍ണം നേടിയത് ഷൂട്ടിംഗിലായിരുന്നു.

മൂന്ന് വെള്ളി മെഡലും ആറ് വെങ്കലവും ഇതോടൊപ്പം നേടിയിട്ടുണ്ട്.