8 April 2024 11:37 AM IST
Summary
- 2024 മാര്‍ച്ച് 24 വരെ 645.58 ബില്യന്‍ ഡോളറാണ് വിദേശ നാണ്യ കരുതല്‍ ശേഖരം
- തുടര്‍ച്ചയായ ആറാം ആഴ്ചയാണ് വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ മുന്നേറ്റം ഉണ്ടായത്
- മാര്‍ച്ച് 24 ന് അവസാനിച്ച ആഴ്ചയില്‍ മാത്രം കരുതല്‍ ധനത്തില്‍ 2.95 ബില്യന്‍ ഡോളറിന്റെ വര്‍ധന
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ഇത് തുടര്‍ച്ചയായ ആറാം ആഴ്ചയാണ് മുന്നേറിയതെന്ന് 2024 ഏപ്രില്‍ 5 ന് പണനയ യോഗത്തിനു ശേഷം പുറത്തുവിട്ട റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ പറയുന്നു.
2024 മാര്‍ച്ച് 24 വരെ 645.58 ബില്യന്‍ ഡോളറാണ് വിദേശ നാണ്യ കരുതല്‍ ശേഖരമായി സൂക്ഷിച്ചിരിക്കുന്നത്.
മാര്‍ച്ച് 24 ന് അവസാനിച്ച ആഴ്ചയില്‍ മാത്രം കരുതല്‍ ധനത്തില്‍ 2.95 ബില്യന്‍ ഡോളറിന്റെ വര്‍ധനയാണുണ്ടായത്.
പഠിക്കാം & സമ്പാദിക്കാം
Home
