21 Nov 2023 8:45 AM GMT
Summary
നവംബര്‍ 19 ഞായറാഴ്ച രാത്രിയാണു സംഭവം
ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് രണ്ട് മുതിര്‍ന്നവരെ ഉള്‍പ്പെടെ ചെന്നൈയിലേക്കുള്ള ആറ് യാത്രക്കാരെ ഇന്‍ഡിഗോ വിമാന ജീവനക്കാര്‍ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്.
നവംബര്‍ 19 ഞായറാഴ്ച രാത്രിയാണു സംഭവം. ഇന്‍ഡിഗോയുടെ 6ഇ-478 വിമാനം അമൃത്സറില്‍നിന്നും ഞായറാഴ്ച രാത്രി 9.30-ന് കെംപഗൗഡ വിമാനത്താവളത്തിലെത്തി. അമൃത്സറില്‍നിന്നും ബെംഗളുരു വഴി ചെന്നൈയിലേക്കുള്ളതായിരുന്നു ഈ വിമാനം. എന്നാല്‍ ബെംഗളുരുവില്‍ ഭൂരിഭാഗം യാത്രക്കാരും ഇറങ്ങിയതോടെ ചെന്നൈയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തില്‍ അവശേഷിച്ചത് ആറ് യാത്രക്കാരായിരുന്നു. ഈ ആറ് യാത്രക്കാരുമായി ചെന്നൈയ്ക്കു പറക്കാന്‍ ഇന്‍ഡിഗോ തയാറായില്ലെന്നാണു യാത്രക്കാര്‍ ആരോപിച്ചത്.
ബദല്‍ വിമാനം തയാറായിട്ടുണ്ടെന്നു പറഞ്ഞ് ആറ് യാത്രക്കാരെയും അമൃത്സറില്‍നിന്നും വന്ന വിമാനത്തില്‍ നിന്നും ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫ് പുറത്തിറക്കുകയായിരുന്നു. ഞായറാഴ്ച രാത്രി മുഴുവന്‍ ഈ ആറ് യാത്രക്കാര്‍ക്കും ബെംഗളുരുവില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു. പിന്നീട് നവംബര്‍ 20 തിങ്കളാഴ്ചയാണു ചെന്നൈയിലേക്കു യാത്ര തുടരാനായതും.