image

15 March 2026 7:23 PM IST

News

ഇന്‍ഡക്ഷന്‍ കുക്കറിന് വിപണിയില്‍ വന്‍ ഡിമാന്റ്

MyFin Desk

ഇന്‍ഡക്ഷന്‍ കുക്കറിന് വിപണിയില്‍ വന്‍ ഡിമാന്റ്
X

Summary

1,200 രൂപ മുതലുള്ള ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിപണിയില്‍ ലഭ്യമാണ്


പാചകവാതകക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിന് ഡിമാന്റേറുന്നു. ഹോം അപ്ലയന്‍സ് ഷോപ്പുകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1,200 രൂപ മുതലുള്ള ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിപണിയില്‍ ലഭ്യമാണ്. 1,800 മുതല്‍ 2,500 രൂപ വരെയുള്ള മോഡലുകളാണ് കൂടുതലായി വിറ്റുപോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നഗര പ്രദേശങ്ങളിലാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്‍പന കുതിച്ചുയരുകയാണ്.

വിറകിനും ആവശ്യക്കാര്‍ ഏറിയതിനാല്‍ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വിറകിന്റെ വില ടണ്ണിന് ആയിരം മുതല്‍ 1500 വരെ വര്‍ധിച്ചതായി കച്ചവടക്കാര്‍ പറയുന്നു.