image

31 Oct 2023 8:45 AM GMT

News

50 - വർഷ ബോണ്ടുകൾക്കായി ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്

MyFin Desk

Debut of 50-year India bond lures insurers hungry for yields
X

Summary

ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ളതാണ് രാജ്യത്തിന്റെ ഡെറ്റ് വിപണി


ഇന്ത്യ ആദ്യമായി പുറത്തിറക്കുന്ന 50 വര്‍ഷത്തെ ബോണ്ട് ഓഫറിന്റെ ഒരു പങ്ക് നേടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്. ഒരു ലക്ഷം കോടി ഡോളറോളം മൂല്യമുള്ള രാജ്യത്തിന്റെ ഡെറ്റ് വിപണിയില്‍ ദീര്‍ഘകാല നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഈ ബോണ്ട് അവതരിപ്പിക്കുന്നത്.

സര്‍ക്കാര്‍ 2073 ല്‍ കാലാവധി പൂര്‍ത്തിയാകുന്ന 10,000 കോടി രൂപയുടെ (1.2 ദശലക്ഷം ഡോളര്‍) ബോണ്ടുകളാണ് വെള്ളിയാഴ്ച്ച വില്‍ക്കാനുദ്ദേശിക്കുന്നതെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ബോണ്ടു വിപണിയിലേക്ക് എത്തുന്നത് ഡിമാന്‍ഡ് ഉയരാന്‍ കാരണമാകുമെന്നാണ് ബജാജ് അലിയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

കമ്പനികള്‍ അവരുടെ ആസ്തിയും ബാധ്യതകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായാണ് 50 വര്‍ഷത്തെ ബോണ്ടുകള്‍ വാങ്ങാനാഗ്രഹിക്കുന്നതെന്നാണ് ബജാജ് അലിയന്‍സിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ സമ്പത്ത് റെഡ്ഡി പറയുന്നത്. ദീര്‍ഘകാല ബോണ്ടുകള്‍ ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോകളെക്കാള്‍ മികച്ച രീതിയില്‍ പലിശ നിരക്കിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇന്ത്യയുടെ ഡെറ്റ് വിപണിയെ മാറ്റി മറിക്കുന്നത് മധ്യ വര്‍ഗത്തിലുണ്ടാകുന്ന പുരോഗതിയും അതിനനുസരിച്ച് അഭിവൃദ്ധി നേടുന്ന ലൈഫ് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് മേഖലകളുമാണ്. സര്‍ക്കാര്‍ റെക്കോഡ് തുക വായ്പയെടുക്കുമ്പോഴും രാജ്യത്തിന്റെ യീല്‍ഡ് കര്‍വ് ഏകദേശം ഫ്‌ളാറ്റായി തന്നെയാണ് തുടരുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ദീര്‍ഘകാല ബോണ്ടുകള്‍ വാങ്ങുന്നത് വര്‍ധിപ്പിച്ചത് ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.

അമ്പത് വര്‍ഷത്തെ ബോണ്ട് യീല്‍ഡ് ഏകദേശം കഴിഞ്ഞാഴ്ച ഇറക്കിയ 40 - വർഷ വർഷ ബോണ്ടിന്റെ യിൽഡ് ആയ 7.54 ശതമാനത്തിനു തുല്യമാകാനാണ് സാധ്യത എന്ന് എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യക്തമാക്കുന്നു. ജെപി മോര്‍ഗന്‍ ആന്‍ഡ് കമ്പനിയുടെ അടുത്ത വര്‍ഷത്തെ വളര്‍ന്നുവരുന്ന വിപണി സൂചികയില്‍ ഇന്ത്യയുടെ സോവ്‌റിന്‍ ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യയിലെ സര്‍ക്കാര്‍ ബോണ്ടിന്റെ കാലാവധി വര്‍ധിപ്പിക്കുകയും പ്രതീക്ഷിക്കുന്ന വരുമാനം കുറയുകയും ചെയ്യുമെനന്് വ്യക്തമാക്കുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്നിലൊന്ന് ബോണ്ടുകളും 30-50 വര്‍ഷകാലയളവിലുള്ളതാണ്. അള്‍ട്ര ലോംഗ് ബോണ്ടുകളുടെ ഡിമാന്‍ഡിന് മറുപടിയായി 50 വര്‍ഷ കാലാവധിയുള്ള ബോണ്ടുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി ആര്‍ബിഐ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്‍ഷുറന്‍സ് കമ്പനികളുടെ പക്കലുള്ള സര്‍ക്കാര്‍ ബോണ്ടുകള്‍ 2022 മാര്‍ച്ച് അവസാനത്തോടെ 26 ശതമാനമാണ്. ഇത് 2018 ലെ23 ശതമാനത്തില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ബാങ്കുകളുടെ കൈവശമുള്ളത് 43 ശതമാനത്തില്‍ നിന്നും 38 ശതമാനമായും കുറഞ്ഞു.