image

21 May 2023 7:00 AM GMT

Insurance

നേരിട്ടുള്ള ഇൻഷുറൻസ് പ്രീമിയം 2025-ൽ 3 ലക്ഷം കോടി രൂപ കടക്കുമെന്ന് ഇക്ര

MyFin Desk

നേരിട്ടുള്ള  ഇൻഷുറൻസ് പ്രീമിയം 2025-ൽ 3 ലക്ഷം കോടി രൂപ കടക്കുമെന്ന് ഇക്ര
X

Summary

  • സ്വകാര്യ ഇൻഷുറർമാരുടെ സംയോജിത അനുപാതം മെച്ചപ്പെടാൻ സാധ്യത
  • നെറ്റ് ക്ലെയിം അനുപാതം മെച്ചപ്പെട്ടു


ന്യൂഡൽഹി: ഇൻഷുറൻസ് വ്യവസായത്തിൽ മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം (ജിഡിപിഐ;gross direct premium income; GDPI) ) 2023 മാർച്ച് 31-ലെ 2.4 ലക്ഷം കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 3 ലക്ഷം കോടി രൂപയാവുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.

സ്വകാര്യ ഇൻഷുറർമാരുടെ സംയോജിത അനുപാതം (combined ratio) മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും അവരുടെ റിട്ടേൺ ഓഫ് ഇക്വിറ്റി (RoE) 2024 സാമ്പത്തിക വർഷത്തിൽ 11.2-12.8 ശതമാനവും 2025 സാമ്പത്തിക വർഷത്തിൽ 12.5-13.9 ശതമാനവും ആവുമെന്നും പ്രതീക്ഷിക്കുന്നതായി പ്രമുഖ റേറ്റിങ് ഏജൻസിയായ ഇക്ര (ഐസിആർഎ) ഒരു റിപ്പോർട്ടിൽ പറഞ്ഞു.

എന്നാൽ, മിക്ക പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും ഉയർന്ന സംയോജിത അനുപാതത്തിന് സാക്ഷ്യം വഹിക്കാനാണ് സാധ്യത. ഇത് അറ്റ നഷ്ടത്തിന് കാരണമാകുന്നു, എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് ആ നഷ്ടം കുറവായിരിക്കും, അത് പറഞ്ഞു.

കൂടാതെ, റെഗുലേറ്ററിൽ നിന്നുള്ള 100 ശതമാനം സഹിഷ്ണുത (forbearance) അനുമാനിക്കുകയാണെങ്കിൽ, 1.50 മടങ്ങ് സോൾവൻസി (solvency) നിറവേറ്റുന്നതിന് മൂന്ന് പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളുടെ (ന്യൂ ഇന്ത്യ ഒഴികെ) 2024 മാർച്ചിലെ മൂലധന ആവശ്യകത1720-1750 കോടി രൂപയായി കണക്കാക്കുന്നു.

കൊവിഡ്-19 മഹാമാരി കുറഞ്ഞതിന് ശേഷം സാമ്പത്തിക പ്രവർത്തനം പുനരാരംഭിച്ചതോടെ ഇൻഷുറൻസ് വ്യവസായത്തിന്റെ ജിഡിപിഐ (മൊത്തം നേരിട്ടുള്ള പ്രീമിയം) 2022-23ൽ 17.2 ശതമാനം (YoY) കുത്തനെ വർധിച്ച് 2.4 ലക്ഷം കോടി രൂപയായി.

മൊത്തത്തിൽ പറഞ്ഞാൽ, 2023 സാമ്പത്തിക വർഷത്തിൽ ജിഡിപിഐയുടെ വളർച്ച 35,000 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു (ഇത് 2022 സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപയും 2021 സാമ്പത്തിക വർഷത്തിൽ 7,000 കോടി രൂപയും ആയിരുന്നു).

2023 സാമ്പത്തിക വർഷത്തിലെ വർദ്ധിച്ച ജിഡിപിഐയുടെ ~48-50 ശതമാനത്തോടെ ആരോഗ്യവിഭാഗം കുത്തനെയുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന അവബോധമാണ് ഇതിനിടയാക്കിയത്. .

പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകൾ കാരണം ഇടിഞ്ഞ മോട്ടോർ വിഭാഗവും വളർച്ച കൈവരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യരംഗത്തെ ക്ലെയിമുകളുടെ സാധാരണവൽക്കരണത്തോടെ നെറ്റ് ക്ലെയിം അനുപാതം മെച്ചപ്പെട്ടു, ഇത് മഹാമാരിക്ക് ശേഷം വർദ്ധിച്ചുവന്ന മോട്ടോർ വിഭാഗത്തിലെ ഉയർന്ന ക്ലെയിമുകൾ ഭാഗികമായി ഓഫ്സെറ്റ് ചെയ്തു.

ക്ലെയിം അനുപാതം മെച്ചപ്പെട്ടെങ്കിലും, വേതന പരിഷ്കരണവും അതിനോടനുബന്ധിച്ചുള്ള കുടിശ്ശികയും കാരണം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ അണ്ടർ റൈറ്റിംഗ് നഷ്ടം വർദ്ധിച്ചു, ഇക്രയുടെ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു..