image

16 March 2024 12:44 PM IST

News

ഐപിഎല്‍ ദുബായിലേക്ക് മാറ്റുമെന്നു സൂചന

MyFin Desk

ഐപിഎല്‍ ദുബായിലേക്ക് മാറ്റുമെന്നു സൂചന
X

Summary

  • 2014-ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഐപിഎല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങള്‍ യുഎഇയില്‍ സംഘടിപ്പിച്ചിരുന്നു
  • ഈ മാസം 22-നാണ് ഐപിഎല്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്
  • ഈ പ്രാവിശ്യം ഐപിഎല്‍ രണ്ട് പാദങ്ങളിലായിട്ടാണു നടത്തുന്നത്


ഇപ്രാവിശ്യം ഐപിഎല്‍ ടൂര്‍ണമെന്റിലെ പകുതി മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റുമെന്നു സൂചന. ഇന്ത്യയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണിത്.

ഈ മാസം 22-നാണ് ഐപിഎല്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം. ചെന്നൈയില്‍ വച്ചാണു മത്സരങ്ങള്‍ നടക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ അറിയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതികള്‍ അറിഞ്ഞ ശേഷമായിരിക്കും ഐപിഎല്‍ മത്സരങ്ങള്‍ ദുബായിലേക്കു മാറ്റുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുന്നത്.

2014-ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഐപിഎല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങള്‍ യുഎഇയില്‍ സംഘടിപ്പിച്ചിരുന്നു. പിന്നീട് കോവിഡ്19-നെ തുടര്‍ന്ന് 2020-ല്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ വച്ച് ഐപിഎല്‍ മത്സരങ്ങള്‍ നടത്തി.

ഈ പ്രാവിശ്യം ഐപിഎല്‍ രണ്ട് പാദങ്ങളിലായിട്ടാണു നടത്തുന്നത്. ഇതില്‍ ആദ്യ പാദത്തിലെ മത്സരങ്ങള്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഏഴ് വരെയാണു നടക്കുക. ഏപ്രില്‍ ഏഴിലെ മത്സരം ലക്‌നൗവില്‍ വച്ച് ഗുജറാത്ത് ടൈറ്റന്‍സും ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും തമ്മിലാണ്.

ആദ്യ പാദത്തില്‍ മൊത്തം 21 മത്സരങ്ങളാണുള്ളത്.