image

20 April 2024 7:26 AM GMT

News

ഇറാനെതിരായ ആക്രമണം; ഇസ്രയേല്‍ ബന്ധം തെളിയക്കപ്പെട്ടിട്ടില്ലെന്ന് ഇറാന്‍

MyFin Desk

ഇറാനെതിരായ ആക്രമണം; ഇസ്രയേല്‍  ബന്ധം തെളിയക്കപ്പെട്ടിട്ടില്ലെന്ന് ഇറാന്‍
X

Summary

  • 'നുഴഞ്ഞുകയറ്റക്കാരുടെ' ആക്രമണം' എന്ന് ഇറാന്‍
  • ആക്രമണത്തെപ്പറ്റി ഇസ്രയേല്‍ ഇതുവരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല
  • പ്രതികാര നടപടികള്‍ കൂടുതല്‍ രൂക്ഷമാക്കാതിരിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നു


ഇസ്രയേല്‍ നടത്തിയതായി പറയപ്പെടുന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയന്‍ പറഞ്ഞു. ഇവിടെ ഇസ്രയേലുമായുള്ള ബന്ധം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ മധ്യ ഇറാനിലെ ഇസ്ഫഹാനില്‍ വ്യോമ പ്രതിരോധം മൂന്ന് ഡ്രോണുകള്‍ തട്ടിയതിന്റെ ഫലമായാണ് സ്ഥോടനങ്ങള്‍ ഉണ്ടായതെന്നാണ്് ഇറാന്‍ പറയുന്നത്. എന്നാല്‍ യുഎസ് നേരത്തെ വ്യക്തമാക്കിയരുന്നത് ഇസ്രയേല്‍ ഇറാനില്‍ മിസൈലാക്രമണം നടത്തി എന്നുമാണ്. 'നുഴഞ്ഞുകയറ്റക്കാരുടെ' ആക്രമണമായാണ് സംഭവത്തെ ഇറാന്‍ വിവരിച്ചത്.

ഇസ്രയേല്‍ തിരിച്ചടിക്കുകയും ഇറാന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍, ടെഹ്റാന്റെ അടുത്ത പ്രതികരണം ഉടനടിയും പരമാവധി തലത്തിലുമാകുമെന്ന് അമിറാബ്ദുള്ളാഹിയന്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിനകത്ത് ഇസ്ഫഹാന്‍ നഗരത്തിനടുത്തുള്ള ഇറാനിയന്‍ വ്യോമസേനാ താവളത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം, എന്നാല്‍ അത് തന്ത്രപ്രധാനമായ സ്ഥലങ്ങളൊന്നും ആക്രമിക്കാതെയോ വലിയ നാശനഷ്ടങ്ങള്‍ വരുത്താതെയോ ആയിരുന്നു. സംഭവത്തെക്കുറിച്ച് ഇസ്രയേല്‍ ഒന്നും പറഞ്ഞിട്ടില്ല.

ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന് ടെല്‍ അവീവ് അന്ന് വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 1 ന് ഡമാസ്‌കസിലെ ഇറാന്റെ എംബസി കോമ്പൗണ്ടിലെ ഒരു കെട്ടിടം തകര്‍ക്കുകയും ഒരു ഉന്നത ജനറല്‍ ഉള്‍പ്പെടെ നിരവധി ഇറാനിയന്‍ ഉദ്യോഗസ്ഥരെ കൊല്ലുകയും ചെയ്ത ഇസ്രയേല്‍ വ്യോമാക്രമണത്തിന് മറുപടിയായാണ് ടെഹ്റാന്‍ ആ ആക്രമണം നടത്തിയത്.

പ്രതികാര നടപടികള്‍ കൂടുതല്‍ രൂക്ഷമാക്കാതിരിക്കാന്‍ യു.എസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ ആഴ്ച മുഴുവന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുമോ എന്നതിനെക്കുറിച്ച് വെള്ളിയാഴ്ച ഇസ്രയേലില്‍ നിന്ന് ഒരു അറിയിപ്പും വന്നിട്ടില്ല. ഇറാനിയന്‍ പ്രദേശത്ത് നേരിട്ടുള്ള ആക്രമണങ്ങള്‍ കൂടാതെ, സൈബര്‍ ആക്രമണങ്ങളും മറ്റിടങ്ങളിലെ ഇറാനിയന്‍ പ്രോക്‌സികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഉള്‍പ്പെടെ ആക്രമണത്തിനുള്ള മറ്റ് മാര്‍ഗങ്ങളുണ്ട്.

പശ്ചിമേഷ്യയിലുടനീളം ഇസ്രയേലും ഇറാനിയന്‍ പ്രോക്‌സികളും തമ്മിലുള്ള അക്രമം നേരിട്ടുള്ള സംഘട്ടനത്തിലേക്ക് നീങ്ങുമെന്ന ഭയം ഉയരുകയാണ്.