image

22 March 2026 4:39 PM IST

News

യുഎസ് ഭീഷണിക്ക് വഴങ്ങില്ല; ശത്രുക്കള്‍ക്കൊഴികെ ഹോര്‍മുസ് തുറന്നുനല്‍കുമെന്ന് ഇറാന്‍

MyFin Desk

യുഎസ് ഭീഷണിക്ക് വഴങ്ങില്ല; ശത്രുക്കള്‍ക്കൊഴികെ   ഹോര്‍മുസ് തുറന്നുനല്‍കുമെന്ന് ഇറാന്‍
X

Summary

മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുമെന്നും എന്നാല്‍ ഇസ്രയേല്‍, അമേരിക്കന്‍ ഇടപെടലുകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഇറാന്‍


ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ ഒഴികെ മറ്റെല്ലാ കപ്പലുകള്‍ക്കും ഹോര്‍മുസ് ഇടുക്കിലൂടെയുള്ള യാത്ര തടയില്ലെന്ന് ഇറാന്‍. അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനിലെ ഇറാന്റെ പ്രതിനിധി അലി മൂസവിയാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുമെന്നും എന്നാല്‍ ഇസ്രയേല്‍, അമേരിക്കന്‍ ഇടപെടലുകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഇറാന്‍ ആരോപിക്കുന്നു.

48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് ഇടുക്ക് പൂര്‍ണ്ണമായും തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാത തടസ്സപ്പെടുന്നത് ആഗോള വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോര്‍മുസ് പൂര്‍ണ്ണമായി തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ മേഖലയെ ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി.

അമേരിക്ക ഭീഷണി തുടരുകയാണെങ്കില്‍ മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും സഖ്യകക്ഷികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്റെ സൈനിക വിഭാഗം വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ യുഎസ് നിയന്ത്രണത്തിലുള്ള എണ്ണ, ഊര്‍ജ്ജ സങ്കേതങ്ങള്‍ തങ്ങളുടെ ലക്ഷ്യമാകുമെന്നാണ്് ഇറാന്റെ മുന്നറിയിപ്പ്. നിലവില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഇറാന്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും, യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നത് ആഗോള എണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.