11 May 2026 7:19 PM IST
Summary
ഈ മാസം 14 മുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ ആണ് യോഗം നടക്കാനിരിക്കുന്നത്.
ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ഇന്ത്യ സന്ദര്‍ശിക്കുന്നു. ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തേക്കും. ഈ മാസം 14 മുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ ആണ് യോഗം നടക്കാനിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. 2026 സെപ്റ്റംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 28ന് ഇസ്രയേലും യു.എസും സംയുക്തമായി ഇറാന് നേരെ ആക്രമണം ആരംഭിച്ചതോടെ യു.എസും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇറാന്റെ അധീനതയിലുള്ള ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ ഗതാഗതം പൂര്‍ണമായും ഇറാന്‍ നിരോധിച്ചതോടെ ആഗോള തലത്തില്‍ ക്രൂഡോയില്‍ പ്രതിസന്ധിയുണ്ടായി.
പശ്ചിമേഷ്യന്‍ മേഖലയിലെ സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തും. ഇസ്രായേല്‍-യു.എസ് ആക്രമണങ്ങളെക്കുറിച്ചും, സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള ഇറാന്റെ അവകാശത്തെക്കുറിച്ചും അദ്ദേഹം ഇന്ത്യന്‍ നേതൃത്വത്തെ ധരിപ്പിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
