image

31 Oct 2023 3:25 PM IST

News

ഇസ്രയേല്‍ ചിപ്പ് കമ്പനി ഇന്ത്യയിലെത്തുന്നു

MyFin Desk

two more chip companies are under consideration
X

Summary

കമ്പനി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടുകയാണ്‌


നടപ്പു സാമ്പത്തിക വര്‍ഷാവസാനത്തോടെ (2023-2024) രാജ്യത്ത് ഫാബ്രിക്കേഷന്‍ സൗകര്യം സ്ഥാപിക്കുന്നതിനായി ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ' ടവര്‍ സെമികണ്ടക്ടര്‍ ' എന്ന കമ്പനി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടുന്നു.

ഒക്ടോബര്‍ മാസം ആദ്യം ടവര്‍ സെമികണ്ടക്ടര്‍ കമ്പനിയുടെ സിഇഒ റസ്സല്‍ സി എല്‍വാംഗറും, മുതിര്‍ന്ന എക്‌സിക്യുട്ടീവുകളും കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെയും, ഇന്ത്യ സെമികണ്ടക്ടര്‍ മിഷനിലെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യയുടെ സെമി കണ്ടക്ടര്‍ മേഖലയിലേക്ക് പ്രവേശിക്കാനുള്ള ഇസ്രയേല്‍ കമ്പനിയുടെ രണ്ടാമത്തെ ശ്രമമാണിത്. മുന്‍പ് ഐഎസ്എംസി (ഇന്റര്‍നാഷണല്‍ സെമി കണ്ടക്ടര്‍ കണ്‍സോര്‍ഷ്യം) യുമായി സംയുക്ത സംരംഭത്തിനു തുടക്കമിടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. അന്ന് മൂന്നൂറ് കോടി ഡോളറിന്റെ നിക്ഷേപം വരുന്ന ചിപ്പ് ഫാബ്രിക്കേഷന്‍ യൂണിറ്റ് ആരംഭിക്കാനായിരുന്നു പദ്ധതി.