image

10 Aug 2023 5:15 PM IST

News

85540 കോടിയുടെ കയറ്റുമതിയുമായി സംസ്ഥാന ഐ ടി മേഖല

Kochi Bureau

keralas it boom 7304 crore investment gain
X

Summary

  • 2016-2023 വരെ 504 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു


കേരളത്തിന്റെ ഐടി മേഖല നേട്ടങ്ങളുടെ കുതിപ്പില്‍. മേഖല 2016 മുതല്‍ 2023 ജൂൺ വരെ 7304 കോടി രൂപയുടെ നിക്ഷേപം നേടി. 2011 മുതല്‍ 2023 വരെ ഇത് 4389 കോടി രൂപ ആയ്യിരുന്നു. സംസ്ഥാനത്തു 504 പുതിയ കമ്പനികള്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി സമൂഹ്യമാധ്യമത്തിലൂടെ വക്തമാക്കി .

2016-23 കാലയളവില്‍ കേരള൦ ഐ ടി കയറ്റുമതിയിലുടെ നേടിയത് 85,540 കോടി85. 2011-16 കാലയളവില്‍ അത് 34,123 കോടി രൂപയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലയളവില്‍ മേഖലയിൽ 62000 തൊഴിലവസരങ്ങളാണുണ്ടായത്. ഐടി സ്‌പേയ്‌സിലും കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2016-11 കാലയളവില്‍ 4,575,000 ചതുരശ്ര അടി ആയിരുന്നത് 7,344,527 ചതുരശ്ര അടി വര്‍ധിച്ചു.





മികച്ച മാര്‍ക്കറ്റിംഗ് സംവിധാനമൊരുക്കി ദേശീയ അന്തര്‍ദേശീയ കമ്പനികളെ നമ്മുടെ ഐടി പാര്‍ക്കുകളിലേയ്ക്ക് കൊണ്ടുവരാനും അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം മികച്ച രീതിയില്‍ ഒരുക്കാനും കേരളത്തിനു ഇക്കാലയളവില്‍ സാധിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

2016 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 1043 കോടി രൂപയോളമാണ് പ്രതിവര്‍ഷനേട്ടം. എന്നാല്‍ 2011-2016 കാലയളവില്‍ പ്രതിവര്‍ഷം 878 കോടിയാളമാണ് ഐടി മേഖലയിലെ നിക്ഷേപം.

ദേശീയപാതയോട് ചേര്‍ന്ന് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 5ജി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി 20 ചെറുകിട ഐടിപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രധാന മൂന്ന് ഐടി പാര്‍ക്കുകളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അവയില്‍ നിന്നും അകലെയായി 5000 മുതല്‍ 50,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഐടി സ്‌പേയ്‌സുകള്‍ സ്ഥാപിക്കുന്നതിന് നിലവില്‍ അനുമതി ലഭിച്ചിട്ടുണ്ട്. ടെക്‌നോസിറ്റിയിലെ മിനി ടൗണ്‍ഷിപ്പ് പദ്ധതിയായ ക്വാഡും വേഗത്തില്‍ സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.