image

4 Jun 2025 7:54 PM IST

News

ഫ്രീ ഹോട്ട്‌സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍, 72 ദിവസം കാലാവധി; 799 രൂപ പ്ലാനുമായി ജിയോ

MyFin Desk

ഫ്രീ ഹോട്ട്‌സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍, 72 ദിവസം കാലാവധി; 799 രൂപ പ്ലാനുമായി ജിയോ
X

ഉപയോക്താക്കള്‍ക്കായി 799 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 72 ദിവസം കാലാവധിയുള്ള പ്ലാന്‍ അനുസരിച്ച് പ്രതിദിനം രണ്ടു ജിബി ഹൈ സ്പീഡ് ഡേറ്റയാണ് ലഭിക്കുക. അതായത് 72 ദിവസത്തേയ്ക്ക് 144 ജിബി ഡേറ്റ ഉപയോഗിക്കാം. ഇത് ടോപ്പ് അപ്പ് ചെയ്യുകയാണെങ്കില്‍ 20 ജിബി ബോണസ് ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫലത്തില്‍ 164 ജിബി ഡേറ്റയാണ് ലഭിക്കുക.

എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോള്‍ ആണ് മറ്റൊരു പ്രത്യേകത. 90 ദിവസത്തേക്ക് സൗജന്യമായി ഡിസ്നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍, ടിവി ചാനലുകളും ഷോകളും സ്ട്രീം ചെയ്യുന്നതിനുള്ള ജിയോ ടിവി ആക്സസ്, 50ജിബി ജിയോ എഐ ക്ലൗഡ് സ്പേസ് എന്നിവയാണ് മറ്റു ഓഫറുകള്‍.