image

25 April 2024 5:18 AM GMT

News

സ്ട്രീമിംഗ് രംഗത്തും ' ഡിസ്‌റപ്ഷന്‍ ' ; വെറും 29 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി ജിയോ

MyFin Desk

സ്ട്രീമിംഗ് രംഗത്തും  ഡിസ്‌റപ്ഷന്‍  ; വെറും 29 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി ജിയോ
X

Summary

  • 4k നിലവാരത്തില്‍ ഏതു ഡിവൈസുകളിലും ഓണ്‍ലൈനായും, ഓഫ്‌ലൈനായും സിനിമ, ടിവി ഷോ എന്നിവ വീക്ഷിക്കാന്‍ സൗകര്യമുണ്ടായിരിക്കും
  • മാസം 99, പ്രതിവര്‍ഷം 999 രൂപ എന്നീ നിരക്കുകളിലാണ് ഒടിടി വരിസംഖ്യയായി ജിയോ സിനിമ ഈടാക്കിയിരുന്നത്
  • 100 കോടി വരുന്ന ഇന്ത്യയുടെ സ്ട്രീമിംഗ് വിപണിയെ മാറ്റിമറിക്കാന്‍ പോന്നതാണ് ഇപ്പോള്‍ ജിയോ സിനിമ അവതരിപ്പിച്ചിരിക്കുന്ന 29 രൂപയുടെ പ്ലാന്‍


റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18ന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ ഹോളിവുഡ് സിനിമ, ടിവി ഷോ ഉള്‍പ്പെടെയുള്ള പ്രീമിയം കണ്ടന്റിന്റെ നിരക്ക് വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതായി വയാകോം18 ഏപ്രില്‍ 25 ന് അറിയിച്ചു.

പ്രതിമാസം 29 രൂപയുടെ പ്ലാന്‍ മുതല്‍ ഇനി ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

100 കോടി വരുന്ന ഇന്ത്യയുടെ സ്ട്രീമിംഗ് വിപണിയെ മാറ്റിമറിക്കാന്‍ പോന്നതാണ് ഇപ്പോള്‍ ജിയോ സിനിമ അവതരിപ്പിച്ചിരിക്കുന്ന 29 രൂപയുടെ പ്ലാന്‍. ഈ പ്ലാന്‍ പ്രകാരം ഒരു ദിവസം ഒടിടി വീക്ഷിക്കാന്‍ 1 രൂപ പോലും ചെലവ് വരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

സ്ട്രീമിംഗ് രംഗത്തെ അതികായരായ നെറ്റ്ഫഌക്‌സ്, ആമസോണ്‍ പ്രൈം എന്നിവര്‍ക്കു വിപണിയില്‍ വന്‍ ഭീഷണി സമ്മാനിക്കാന്‍ സാഹചര്യമൊരുക്കുന്ന തീരുമാനം കൂടിയാണ് ജിയോ സിനിമയുടേത്.

മാസം 99, പ്രതിവര്‍ഷം 999 രൂപ എന്നീ നിരക്കുകളിലാണ് ഒടിടി വരിസംഖ്യയായി ജിയോ സിനിമ ഈടാക്കിയിരുന്നത്.

4k നിലവാരത്തില്‍ ഏതു ഡിവൈസുകളിലും ഓണ്‍ലൈനായും, ഓഫ്‌ലൈനായും സിനിമ, ടിവി ഷോ എന്നിവ വീക്ഷിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

ഇപ്പോള്‍ നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റ് ജിയോ സിനിമയില്‍ സൗജന്യമായി വീക്ഷിക്കാന്‍ സൗകര്യമുണ്ട്.

പീകോക്ക്, എച്ച്ബിഒ, പാരമൗണ്ട്, വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി തുടങ്ങിയ ലോകത്തിലെ മുന്‍നിര സ്റ്റുഡിയോകളുമായി സഹകരിച്ചാണ് ജിയോ സിനിമ മെംബേഴ്‌സിനായി സിനിമകള്‍ കാണാന്‍ സൗകര്യമൊരുക്കുന്നത്.

ഓപ്പണ്‍ഹൈമര്‍, ബാര്‍ബി, ഹൗസ് ഓഫ് ഡ്രാഗണ്‍, ഗെയിം ഓഫ് ത്രോണ്‍സ് തുടങ്ങിയ സിനിമകള്‍ ജിയോ സിനിമയില്‍ ഇപ്പോള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളില്‍ ലഭ്യമാണ്.