image

30 Jan 2024 4:10 PM IST

News

ഇനി ആകാശത്തുനിന്നും മന്‍സരോവര്‍ ദര്‍ശനം നടത്താം: സൗകര്യമൊരുക്കി ശ്രീഎയര്‍ലൈന്‍സ്

MyFin Desk

shree airlines has made it possible to visit mansarovar from the sky
X

Summary

  • നേപ്പാള്‍ഗഞ്ച് വിമാനത്താവളത്തില്‍ നിന്ന് ജനുവരി 29 നാണ് സര്‍വീസ് നടത്തിയത്
  • ഏറ്റവും പവിത്രമായ പുണ്യസ്ഥലമാണു കൈലാഷ് മന്‍സരോവര്‍
  • ചൈനയിലെ ടിബറ്റന്‍ പീഠഭൂമിയുടെ പടിഞ്ഞാറന്‍ ഭാഗത്താണു കൈലാഷ് പര്‍വതവും മന്‍സരോവര്‍ തടാകവും സ്ഥിതി ചെയ്യുന്നത്


27,000 അടി ഉയരത്തില്‍ നിന്ന് ഭക്തര്‍ക്ക് കൈലാസ് മന്‍സരോവര്‍ ക്ഷേത്ര ദര്‍ശനത്തിന് സൗകര്യമൊരുക്കുന്ന സര്‍വീസ് ശ്രീഎയര്‍ലൈന്‍സ് ആരംഭിച്ചു.

നേപ്പാളിലെ നേപ്പാള്‍ഗഞ്ച് വിമാനത്താവളത്തില്‍ നിന്ന് ജനുവരി 29 നാണ് സര്‍വീസ് നടത്തിയത്. ആദ്യ യാത്രയില്‍ ഇന്ത്യയില്‍ നിന്നുള്ള 38 സഞ്ചാരികളാണ് ഉണ്ടായിരുന്നത്.

ഇന്ത്യയിലെ ടൂര്‍ ദ ടെമ്പിള്‍ എന്ന ട്രാവല്‍ ഏജന്‍സിയും നേപ്പാളിലെ പാത്ത് ഹില്‍ ട്രാവല്‍സും തമ്മില്‍ സഹകരിച്ചാണ് ഈ വിമാന സര്‍വീസ് നടത്തിയത്.

ഹൈന്ദവ വിശ്വാസപ്രകാരം ഏറ്റവും പവിത്രമായ പുണ്യസ്ഥലമാണു കൈലാഷ് മന്‍സരോവര്‍. ചൈനയിലെ ടിബറ്റന്‍ പീഠഭൂമിയുടെ പടിഞ്ഞാറന്‍ ഭാഗത്താണു കൈലാഷ് പര്‍വതവും മന്‍സരോവര്‍ തടാകവും സ്ഥിതി ചെയ്യുന്നത്.