image

16 Dec 2023 4:01 PM IST

News

കെഎസ്ആര്‍ടിസി ഇനി കര്‍ണാടകത്തിനും സ്വന്തം; കേരളത്തിന് തിരിച്ചടി

MyFin Desk

finally ksrtc also left kerala
X

Summary

  • ഇരു സംസ്ഥാനങ്ങള്‍ക്കും ചുരുക്കപ്പേര് ഉപയോഗിക്കാം
  • വിധി കേരളത്തിന് സാമ്പത്തികമായി തിരിച്ചടിയാകും
  • കെഎസ്ആര്‍ടിസി എന്ന ഡൊമെയ്ന്‍ കര്‍ണാടകത്തിന്റെ കൈവശം


കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം കര്‍ണാടക നിലനിര്‍ത്തി.ഇത് സംബന്ധിച്ച് നിരവധി വര്‍ഷങ്ങളായി കേരളവും കര്‍ണാടകയും നിയമയുദ്ധം നടന്നുവരികയാണ്.

തങ്ങളാണ് ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമെന്നും അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസി എന്ന പേര് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും കര്‍ണാടക വാദിക്കുന്നു. എന്നാല്‍ വളരെ മുമ്പുതന്നെ ആരംഭിച്ചതാണ് കേരളത്തിന്റെ പൊതുഗതാഗത സംവിധാനമെന്നാണ് സംസ്ഥാനത്തിന്റെ വാദം. കര്‍ണാടകയുടെ നടപടിക്കെതിരെ കേരളം കോടതിയില്‍ സമര്‍പ്പിച്ച കേസിനാണ് ഇപ്പോള്‍ തീര്‍പ്പുണ്ടായിരിക്കുന്നത്.

ഇരുസംസ്ഥാനങ്ങളും തുടരുന്ന നിയമ പോരാട്ടത്തില്‍ ഒടുവില്‍ തീര്‍പ്പെരത്തുമ്പോള്‍ അതിന്റെ നേട്ടം പക്ഷേ കര്‍ണാടകക്കാണെന്നു മാത്രം. 'കെഎസ്ആര്‍ടിസി' എന്ന പേര് ഇനിമുതല്‍ കര്‍ണാടകയ്ക്ക് ഉപയോഗിക്കാം. കര്‍ണാടകം ഈ പേര് ഉപയോഗിക്കുന്നതിനെതിരെ കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാന്‍ ഉള്ള അവകാശം കേരളത്തിനുമാത്രം എന്ന വാദമാണ് പൊളിഞ്ഞത്.

കേരളത്തിന്റെ അവകാശവാദത്തിനെതിരെ കര്‍ണാടക, ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ നടന്നുവരുന്നതിനിടയില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡു തന്നെഇല്ലാതാവുകയായിരുന്നു. അതോടെയാണ് കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് എത്തിയത്.

1965ല്‍ കെഎസ്ആര്‍ടിസി ബോര്‍ഡ് രൂപീകരിച്ചത്. അതുകഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് കര്‍ണാടക കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്.

ഇതോടെ രണ്ടു സംസ്ഥാനങ്ങള്‍ക്കും കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാം എന്ന സ്ഥിതി വന്നു. ഈ വിധി കേരളത്തിന് തിരിച്ചടിയായി.

പുതിയ ഉത്തരവ് കേരളത്തിന് സാമ്പത്തികമായി തിരിച്ചടിയാകും സമ്മാനിക്കുക. കെഎസ്ആര്‍ടിസി എന്ന ഡൊമെയ്ന്‍ കര്‍ണാടകമാണ് കൈവശം വെച്ചിരിക്കുന്നത്. ഇതിനാല്‍ ഓണ്‍ഗൈന്‍ ബുക്കിംഗ്് കേരളത്തിന് നഷ്ടമാകുന്ന സാഹചര്യം നേരത്തെ നിലവിലുണ്ടായിരുന്നു. പുതിയ വിധിയോടെ ഇത് കൂടുതല്‍ ശക്തമാകും. പ്രതിസന്ധികരകയറാന്‍ ശ്രമിക്കുന്ന കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് ഈ വിധി എന്നതും ശ്രദ്ധേയമാണ്. നിലവിലുള്ള സാഹചര്യത്തില്‍ കേരളം വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യതയാണുള്ളത്.