24 Feb 2026 7:22 PM IST
Uranium Supply Deal-ഇന്ത്യയുടെ ആണവശക്തിക്ക് കരുത്തായി കസാഖ്സ്ഥാന്‍ ; യുറേനിയം വിതരണത്തിന് പുതിയ കരാര്‍
Vidhya N k
Summary
ഇന്ത്യയ്ക്ക് യുറേനിയം നല്‍കുന്നതുമായി ബന്ധപ്പെട്ട പഴയ കരാറിന്റെ കാലാവധി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചിരുന്നു
ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉൽപ്പാദക രാജ്യമായ കസാഖ്സ്ഥാൻ ഇന്ത്യയിലെ ആണവ നിലയങ്ങൾക്കാവശ്യമായ യുറേനിയം വൻതോതിൽ നൽകാൻ തീരുമാനിച്ചു. പുതിയ കരാർ പ്രകാരം ഇന്ത്യയ്ക്ക് യുറേനിയം വിതരണം നടത്തുമെന്ന് കസാഖ്സ്ഥാനിലെ ദേശീയ കമ്പനിയായ കസാറ്റംപ്രോം അറിയിച്ചു. ഇന്ത്യൻ ആണവോർജ വകുപ്പുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് കരാർ സംബന്ധിച്ച പ്രഖ്യാപനം.
പഴയ കരാറിന് പിന്നാലെ പുതിയ ധാരണ
ഇന്ത്യയ്ക്ക് യുറേനിയം നൽകുന്നതുമായി ബന്ധപ്പെട്ട മുൻകരാറിൻ്റെ കാലാവധി ഏതാനും വർഷങ്ങൾക്ക് മുൻപ് അവസാനിച്ചിരുന്നു. തുടർന്ന് പുതിയ കരാറിനായി ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിച്ചു. അടുത്തകാലത്തായി ചർച്ചകൾ വേഗം കൈവരിച്ച് ധാരണയിലെത്തുകയായിരുന്നു.
മുൻകാല സഹകരണം
2009 ജനുവരിയിൽ ന്യൂക്ലിയാർ പവർ കോർപ്പറേഷൻ ഓഫഅ ഇന്ത്യ ലിമിറ്റഡുമായി 2,100 ടൺ യുറേനിയം വിതരണം ചെയ്യാനുള്ള കരാറിൽ കസാറ്റംപ്രോം ഒപ്പുവെച്ചിരുന്നു. 2015 ജൂലൈയിൽ ഇന്ത്യൻ ആണവോർജ വകുപ്പുമായി നടത്തിയ മറ്റൊരു കരാർ പ്രകാരം 2015-2019 കാലയളവിൽ 5,000 ടൺ യുറേനിയം ഇന്ത്യയ്ക്ക് നൽകി. ഇന്ത്യ-കസാഖ്സ്ഥാൻ ആണവ സഹകരണത്തിൻ്റെ ശക്തമായ ഉദാഹരണങ്ങളാണ് ഈ കരാറുകൾ.
കസാറ്റംപ്രോം: സർക്കാർ നിയന്ത്രിത ഭീമൻ
കസാഖ്സ്ഥാൻ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള വമ്പൻ കമ്പനിയാണ് കസാറ്റംപ്രോം. യുറേനിയം ഖനനം മാത്രമല്ല, അപൂർവ ലോഹങ്ങളുടെ സംസ്‌കരണം, ബെറിലിയം, ടാന്റലം എന്നിവയുടെ നിർമ്മാണവും വിൽപ്പനയും കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങളിലാണ്. ഉൽപ്പാദിപ്പിക്കുന്ന ധാതുക്കളുടെ 100 ശതമാനവും കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്. സർക്കാർ നിയന്ത്രിത സമ്രുക്-കസീന സ്റ്റേറ്റ് ഫണ്ടിനാണ് ഭൂരിഭാഗം ഓഹരികളും കൈവശം.
പഠിക്കാം & സമ്പാദിക്കാം
Home
