image

18 Sept 2023 12:20 PM IST

News

കേരള ബാങ്ക് നിയമനങ്ങൾ ഘട്ടങ്ങളായി നടത്തും

MyFin Desk

കേരള  ബാങ്ക്  നിയമനങ്ങൾ ഘട്ടങ്ങളായി നടത്തും
X

കൊച്ചി: കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക് ) അത് പരിഗണിക്കുന്ന 1500 നിയമനങ്ങൾ ഘട്ടങ്ങളായി നടപ്പാക്കുമെമെന്നു ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി എസ് രാജൻ പറഞ്ഞു.

ആദ്യ ഘട്ടത്തിലെ നിയമനത്തിനായാണ് പി എസ് സി യെ സമീപിക്കുവാൻ ആലോചിക്കുന്നത് എന്ന് അദ്ദേഹം മൈഫിൻപോയിന്റ് ഡോട്ട് കോമിനോട് പറഞ്ഞു.

നിലവില്‍ ബാങ്കിൽ 5000 സ്ഥിരം ജീവനക്കാരുണ്ട്. ഇവരെ 825 ശാഖകളിലും മറ്റു ഓഫിസികളിലുമായാണ് വിന്യസിച്ചിരിക്കുന്നത്. എന്നാൽ ഇവരുടെ ജോലിഭാരം കൂടുതലായതിനാൽ താത്ക്കാലിക ജീവനക്കാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ പിരിഞ്ഞുപോകുന്നവർക്കു പകരം നിയമനം നടക്കാത്തതുമൂലവും ബാങ്കിൽ ഒഴിവുകളുണ്ട്.