11 March 2022 9:44 AM IST
Summary
ഐടി മേഖലയിലെ പദ്ധതികളെ സ്വാഗതം ചെയ്ത് ടെക്‌നോപാര്‍ക്ക് മുന്‍ സിഇഒ യും കേരള പ്ലാനിങ് ബോര്‍ഡ് മെമ്പറുമായിരുന്ന ജി വിജയരാഘവന്‍. വിവിധങ്ങളായ ആശയങ്ങള്‍ കൊണ്ടുവരുന്നതും, പ്രാവര്‍ത്തികമാക്കാന്‍ നോക്കുന്നതും നല്ലതാണ്. എന്നാല്‍ ബജറ്റ് വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുക എളുപ്പമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐടി കോറിഡോര്‍ സംവിധാനം മികച്ച ആശയമാണ്. എങ്കിലും സര്‍ക്കാര്‍ മൊത്തത്തില്‍ ഈ പദ്ധതി ഏറ്റെടുത്താലുണ്ടാകുന്ന അപകടം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സാറ്റ്‌ലൈറ്റ് പാര്‍ക്കുകള്‍ മുന്‍പ് കുണ്ടറയിലും ചേര്‍ത്തലയിലും പരീക്ഷിച്ച് പരാജയപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതികള്‍ […]
ഐടി മേഖലയിലെ പദ്ധതികളെ സ്വാഗതം ചെയ്ത് ടെക്‌നോപാര്‍ക്ക് മുന്‍ സിഇഒ യും കേരള പ്ലാനിങ് ബോര്‍ഡ് മെമ്പറുമായിരുന്ന ജി വിജയരാഘവന്‍. വിവിധങ്ങളായ ആശയങ്ങള്‍ കൊണ്ടുവരുന്നതും, പ്രാവര്‍ത്തികമാക്കാന്‍ നോക്കുന്നതും നല്ലതാണ്. എന്നാല്‍ ബജറ്റ് വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുക എളുപ്പമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐടി കോറിഡോര്‍ സംവിധാനം മികച്ച ആശയമാണ്. എങ്കിലും സര്‍ക്കാര്‍ മൊത്തത്തില്‍ ഈ പദ്ധതി ഏറ്റെടുത്താലുണ്ടാകുന്ന അപകടം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സാറ്റ്‌ലൈറ്റ് പാര്‍ക്കുകള്‍ മുന്‍പ് കുണ്ടറയിലും ചേര്‍ത്തലയിലും പരീക്ഷിച്ച് പരാജയപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതികള്‍ എന്തു തന്നെയായാലും സര്‍ക്കാറിന്റെ കൃത്യതയോടെ, സമയബന്ധിതമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമെ നന്നായി നടത്തി കൊണ്ടു പോകാന്‍ കഴിയുള്ളുവെന്ന് മൈഫിന്‍ പോയന്റിനോട് പ്രതികരിച്ചു.
രണ്ട് ലക്ഷത്തിലധികം തൊഴില്‍ സാധ്യത പദ്ധതി പൂര്‍ത്തീകരണത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൊല്ലം, കണ്ണൂര്‍ ഐടി പാര്‍ക്കുകളും മറ്റു പ്രദേശങ്ങളിലെ പാര്‍ക്കുകളും സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ നിന്നും 1,000 കോടി രൂപ വകയിരുത്തും. ഓരോ പാര്‍ക്കിനും വേണ്ടുന്ന ഭൂമി ഏറ്റെടുക്കുന്ന മുറക്ക് പാര്‍ക്കുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ജോലിക്കാവശ്യമായ നൈപുണ്യ വികസനത്തിനായി 20 കോടി രൂപയും ബജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
