11 March 2022 4:41 AM IST
Summary
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രീബജറ്റ് ചര്‍ച്ച നടത്താന്‍ എക്കണോമിക് റിവ്യൂ മുന്‍കൂട്ടി ലഭ്യമാക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കണം എന്നായിരുന്നു സതീശൻറെ ആവശ്യം. ബജറ്റിന് മുന്നോടിയായി ആസൂത്രണബോര്‍ഡ് തയ്യാറാക്കുന്ന സാമ്പത്തിക സര്‍വെ(എക്കണോമിക് റിവ്യൂ), ബജറ്റിന് മുന്‍പ് അംഗങ്ങള്‍ക്ക് കൈമാറണമെന്നാണ് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ എം.ബി. രാജേഷ് നിരാകരിച്ചു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കര്‍ എം.ബി. […]
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രീബജറ്റ് ചര്‍ച്ച നടത്താന്‍ എക്കണോമിക് റിവ്യൂ മുന്‍കൂട്ടി ലഭ്യമാക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കണം എന്നായിരുന്നു സതീശൻറെ ആവശ്യം.
ബജറ്റിന് മുന്നോടിയായി ആസൂത്രണബോര്‍ഡ് തയ്യാറാക്കുന്ന സാമ്പത്തിക സര്‍വെ(എക്കണോമിക് റിവ്യൂ), ബജറ്റിന് മുന്‍പ് അംഗങ്ങള്‍ക്ക് കൈമാറണമെന്നാണ് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ എം.ബി. രാജേഷ് നിരാകരിച്ചു.
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. സാമ്പത്തിക സർവെ സ്‌റ്റാറ്റ്യൂട്ടറി രേഖയല്ല. സഭാ സമ്മേളനത്തിൽ ഉണ്ടായ ഇടവേള കൊണ്ട് നേരത്തേ വയ്ക്കാനായില്ല. സഭയില്‍ വയ്ക്കുന്നതിനുമുന്‍പ് പുറത്തു ലഭ്യമാക്കുന്നതിനോടു ചെയറിനു യോജിപ്പില്ല. സാമ്പത്തിക റിപ്പോർട്ട് നിയമപരമായി സഭയിൽ വയ്ക്കേണ്ട രേഖയല്ലെന്നും സ്പീക്കർ വ്യക്തമാക്കി. കേരള നിയമസഭയിലും പാര്‍ലമെന്റിലും പിന്തുടര്‍ന്നു വരുന്ന കീഴ്വഴക്കം അനുസരിച്ച് ഇക്കണോമിക് റിവ്യൂ/സര്‍വേ ബജറ്റ് മുന്നോടിയായി ഇക്കണോമിക് റിവ്യൂ അംഗങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
