image

25 April 2024 11:34 AM GMT

News

ഏലം വില കുതിക്കുന്നു; റബര്‍ ഷീറ്റിന് കഷ്ടകാലം

MyFin Desk

ഏലം വില കുതിക്കുന്നു; റബര്‍ ഷീറ്റിന് കഷ്ടകാലം
X

Summary

  • ഒസാക്ക എക്‌സ്‌ചേഞ്ചില്‍ റബര്‍ കിലോ 304 യെന്നിലേയ്ക്ക് ഇടിഞ്ഞു
  • ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഷീറ്റ് വില താഴ്ന്നു
  • കൊക്കോയ്ക്ക് ബഹുരാഷ്ട്ര ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ 1020 രൂപ വരെ വാഗ്ദാനം ചെയ്ത് രംഗത്ത്


കേരളത്തില്‍ കൊക്കോ സര്‍വകാല റെക്കോര്‍ഡ് വിലയായ കിലോ ആയിരം രൂപയിലെത്തിയതോടെ ഉല്‍പാദകര്‍ ചരക്ക് നീക്കത്തില്‍ നിയന്ത്രണം വരുത്തി. ഹൈറേഞ്ചിലെ പല ചെറുകിട വിപണികളിലും വരവ് ഗണ്യമായി കുറഞ്ഞതായി വ്യാപാരികള്‍. മുന്നിലുള്ള ദിവസങ്ങളില്‍ ഉല്‍പ്പന്ന വില എത്രമാത്രം ഉയരുമെന്ന ഉറ്റുനോക്കുകയാണ് കര്‍ഷകര്‍. ബഹുരാഷ്ട്ര ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ 1020 രൂപ വരെ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തി. ഇതിനിടയില്‍ ഇന്നലെ കനത്ത തിരിച്ചടിനേരിട്ട രാജ്യാന്തര കൊക്കോ വില തിരിച്ചു വരവ് കാഴ്ച്ചവെച്ചത് വിപണിയുടെ അടിയോഴുക്ക് ശക്തമെന്ന സൂചന നല്‍ക്കുന്നു.

ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തില്‍ ആഭ്യന്തര വാങ്ങലുകാരും കയറ്റുമതികാരും ചരക്ക് സംഭരിക്കാന്‍ ഉത്സാഹിച്ചത് മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കുന്നു. വിളവെടുപ്പ് അവസാനിച്ച്മാസം രണ്ട് പിന്നിട്ട ശേഷമാണ് ലേല കേന്ദ്രങ്ങളില്‍ ഓഫ് സീസണിലെ വിലക്കയറ്റം ദൃശ്യമായത്. ഇതിനിടയില്‍ ലേലത്തില്‍ റീ പൂളിങിന് നിയന്ത്രണം വരുത്തുമെന്ന സുഗന്ധവ്യഞ്ജന ബോര്‍ഡ് വെളിപ്പെടുത്തല്‍ അനുകൂല ഫലം കാഴ്ച്ചവെച്ചു. മൊത്തം 55,482. കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 54,253 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 1919 രൂപയിലും മികച്ചയിനങ്ങള്‍ 2505രൂപയിലും കൈമാറി.

ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഷീറ്റ് വില താഴ്ന്നത് ഉല്‍പാദന രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. താഴ്ന്ന വിലയ്ക്ക് ചരക്ക് കൈമാറാന്‍ കേരളത്തിലെ ഉല്‍പാദകര്‍ താല്‍പര്യം കാണിച്ചില്ല. കൊച്ചി, കോട്ടയം വിപണികള്‍ ഷീറ്റ് ക്ഷാമത്തിന്റെ പിടിയിലാണ്. വില ഉയരുമെന്ന പ്രതീക്ഷ കര്‍ഷകര്‍ നിലനിര്‍ത്തി. വില്‍പ്പന സമ്മര്‍ദ്ദം മൂലം ജപ്പാന്‍ ഒസാക്ക എക്‌സ്‌ചേഞ്ചില്‍ റബര്‍ കിലോ 304 യെന്നിലേയ്ക്ക് ഇടിഞ്ഞു.