Summary
- സർക്കാരിന് 98 .54 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
- ആദ്യ പാദത്തിൽ 26 .71 കോടി അറ്റാദായം
കൊച്ചി: കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെ എഫ് സി ) മൂലധനം ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ കെ എഫ് സി ക്കു 200 കോടി നൽകി. സർക്കാരിന് ഇപ്പോൾ തന്നെ ഈ ധനകാര്യ സ്ഥാപനത്തിൽ 98 .54 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
ഇത് കെ എഫ് സി യിൽ സംസ്ഥാനത്തിന്റെ ഓഹരി പങ്കാളിത്തം ഉയർത്തുമെങ്കിലും, അത് എത്രത്തോളം ഉയരുമെന്ന് പുതിയ ഓഹരികൾ ഏതു നിരക്കിലാണ് കെ എഫ് സി സർക്കാരിന് നൽകുന്നതിനെ ആശ്രയിച്ചിരിക്കും .
ഓഹരി മൂലധനം കൂടിയ ശേഷവും, കെ ഫ് സി യുടെ ഡറ്റു -ഇക്വിറ്റി അനുപാതം (ലിവറേജ്) താരതമ്മ്യേന ഉയർന്ന 7 .17 ഇരട്ടി ആയതിനാൽ, കമ്പനിയുടെ സാമ്പത്തിക ആരോഗ്യത്തെ ദോഷമായി ബാധിക്കുന്ന വിധത്തിൽ വളരെ കൂടുതൽ കടമെടുത്തിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നതെന്ന് മൈഫിൻപോയിന്റ്.കോമിനോട് ഒരു അനലിസ്റ്റ് പറഞ്ഞു.
ആദ്യ പാദത്തിൽ ലാഭം
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കെ എഫ് സി 26 .71 കോടി അറ്റാദായം നേടി. ഇത് കഴിഞ്ഞവർഷം ഇതേ കാലയളവിൽ നേടിയ 41 .40 കോടിയെക്കാൾ 35 ശതമാനം കുറവാണ്. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത കിട്ടാക്കടം 3 .11 ശതമാനത്തിൽ നിന്ന് കൂടി 4 .37 ശതമാനമായി. അറ്റ കിട്ടാക്കടം 0 .17 ശതമാനത്തിൽ നിന്ന് 2 .19 ആയി.
കെ എഫ് സി എടുത്ത വലിയ കടങ്ങൾ അതിന്റെ പലിശ ഇനത്തിലുള്ള ചെലവ് വളരെ കൂട്ടി . ഇതാണ് കമ്പനിയുടെ ലാഭം ആദ്യ പാദത്തിൽ താഴെ പോകാനുള്ള മുഖ്യ കാരണങ്ങളിൽ ഒന്ന്.
കമ്പനിയുടെ കടം കഴിഞ്ഞ വർഷത്തെ ഒന്നാം പാദത്തിലെ5568 .64 കോടിയിൽ നിന്ന് ഈ വർഷത്തിൽ ഒന്നാം പാദത്തിലെത്തിയപ്പോഴേക്കും 6829 .01 കോടിയായി ഉയർന്നു. അതേസമയം, 200 കോടി അധികമായി സർക്കാർ കെ എഫ് സി യുടെ ഓഹരിയിൽ നിക്ഷപിച്ചതോടെ അതിന്റെ മിച്ച മൂല്യം 952 .41 കോടിയായി വളർന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും, സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 183 ദിവസത്തിന്റെ കാലാവധിക്ക് 989 .98 കോടിക്കു തുല്യമായ വിദേശ നാണയ വായ്‌പ്പ എടുത്തിട്ടുണ്ടന്നു കോർപ്പറേഷൻ അറിയിച്ചു. ഇത് പൂർണമായി ഹെഡ്ജ് ചെയ്ത വായ്‌പ്പ ആയതിനാൽ വിനമായ നിരക്കുകളിലേ ചാഞ്ചാട്ടം കെ എഫ് സി യെ ബാധിക്കത്തില്ല.
ജൂൺ 30 , 2023 ലെ കണക്കനുസരിച്ചു കോർപ്പറേഷൻ 6902 .09 കോടി വായ്‌പ്പ കൊടുത്തിട്ടുണ്ട്. ഇതിൽ 6600 .26 കോടി സ്റ്റാൻഡേർഡ് അഡ്വാൻസും , 260 .74 സബ് സ്റ്റാൻഡേർഡ് അഡ്വാൻസും, 41 .09 കോടി ഡൌട്ട്ഫുൾ അഡ്വാൻസും ആണ്.
ആദ്യ പാദത്തിൽ സാങ്കേതികമായി മോശമായ ഏതെങ്കിലും വായ്‌പ്പ എഴുതി തള്ളുകയോ, അതിനുവേണ്ടി ഫണ്ട് മാറ്റി വെക്കുകയോ (പ്രൊവിഷനിങ് ) ചെയ്തിട്ടില്ല. വർഷാവസാനം മാത്രമേ അത് ചയ്യുകയുള്ളു. എന്നാൽ ഈ പാദത്തിൽ കാണിച്ചിരിക്കുന്ന ലാഭം ഇതിൽ നിന്ന് തട്ടി കിഴിക്കേണ്ടി വരും, കെ എഫ് സി യുടെ ഒരു പ്രസ്താവനയിൽ പറയുന്നു. .
ആസ്തികളുടെ ഗുണ നിലവാരം സംരക്ഷിക്കാൻ സംശയത്തിൽ നില്കുന്ന വായ്പ്പകൾ സാങ്കേതികമായി എഴുതിത്തള്ളുന്ന ഒരു നയമാണ് കോർപ്പറേഷൻ പിന്തുടരുന്നതെന്നു , പ്രസ്താവന പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
