image

17 Nov 2023 3:12 PM IST

News

സംസ്ഥാന ജിഎസ്ടി വകുപ്പ് പിടിച്ചെടുത്ത ഇരുമ്പ് സ്‌ക്രാപ്പ് ലേലത്തിന്

MyFin Desk

iron scrap seized by gst department to be auctioned
X

Summary

  • രേഖകളില്‍ കൃത്രിമം കാട്ടിയതിന് പണം ഈടാക്കാനാണ് ലേലം
  • നികുതിവെട്ടിച്ചതിനാണ് മെറ്റല്‍ സ്‌ക്രാപ്പ് പിടിച്ചെടുത്തത്


രേഖകളില്‍ കൃത്രിമം കാട്ടിയും , നികുതി വെട്ടിച്ചും ആലപ്പുഴയിലെ ഒരു കമ്പനി സ്റ്റോക്‌ ചെയ്യ്തിരുന്ന മെറ്റല്‍ സ്‌ക്രാപ്പ് ലേലം ചെയ്യാൻ കേരള ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പ് ഒരുങ്ങുന്നു. 12,850 കിലോ മെറ്റല്‍ സ്‌ക്രാപ്പ് ആണ് ലേലം ചെയ്യുന്നത്.

. സ്ഥാപനത്തിന് നേരത്തെ നാല് ലക്ഷം രൂപക്കടുത്തു പിഴ ചുമത്തിയിരുന്നു. പിന്നീട് നടന്ന പരിശോധനയിൽ, സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ എറണാകുളം ഡിവിഷന്‍ കമ്പനിയില്‍ നിന്ന് ടണ്‍ കണക്കിന് പാഴ് ലോഹങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.

ഇതിനു പിഴ അടക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് നവംബര്‍ 17ന് ലേലം നടത്താന്‍ വകുപ്പ് തീരുമാനിച്ചു. എന്നാല്‍ ലേല നോട്ടീസ് ലഭിച്ചതോടെ കമ്പനി ഉടമകള്‍ ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കി. ഇതേത്തുടര്‍ന്നാണ് ലേലം വേറൊരു തീയതിയിൽ നടത്താൻ വകുപ്പ് തീരുമാനിച്ചു.

വ്യാജ ജിഎസ്ടി ബില്ലുകളും രജിസ്‌ട്രേഷനും ഉണ്ടാക്കി നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുകയാണ് വകുപ്പ്. തുടര്‍ന്നുള്ള റെയ്ഡുകളില്‍ സംസ്ഥാനത്ത് സമാനമായ 100 തട്ടിപ്പുകള്‍ കണ്ടെത്തി, 90 ശതമാനവും സ്‌ക്രാപ്പ് ബിസിനസുമായി ബന്ധപ്പെട്ടതാണ്.