31 Jan 2024 11:07 AM IST
Summary
- പ്രസക്തമായ നിര്‍ദേശങ്ങളില്‍ തെളിവെടുപ്പ് നടത്തും
- ഫെബ്രുവരി 9നകം നിര്‍ദേശങ്ങള്‍ നല്‍കാം
- പഠനം നടത്തുന്നത് യുവജന ക്ഷേമ-യുവജന കാര്യ മന്ത്രി
നിര്‍മിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് നിയമസഭാ സമിതി പഠനം നടത്തുന്നു. കേരള നിയമസഭയുടെ യുവജനക്ഷേമ- യുവജനകാര്യ സമിതി നടത്തുന്ന പഠനത്തില്‍. വിവര സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നും, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും സമിതി അഭിപ്രായങ്ങള്‍ സ്വീകരിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നയം സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിനും പഠനം ഉപകരിക്കും. പൊതുജനങ്ങളിൽ നിന്നും വിവിധ യുവജനസംഘടനകളിൽ നിന്നും ഐ.ടി സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും പ്രതിനിധികളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സമിതി സ്വീകരിക്കുന്നുണ്ട്.
സമിതിക്ക് ഭിക്കുന്ന നിർദേശങ്ങളിൽ പ്രസക്തമായവയിന്മേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും സമിതി തെളിവെടുപ്പ് നടത്തുകയും ചെയ്യും.
ചെയർമാൻ, യുവജനക്ഷേമ- യുവജനകാര്യസമിതി, കേരള നിയമസഭ എന്ന വിലാസത്തിൽ നിങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ ഫെബ്രുവരി 9ന് മുൻപായി നല്‍കാവുന്നതാണ്. കയ്യൊപ്പ്, മേൽവിലാസം, ഫോൺ നമ്പര്‍, ഇ-മെയിൽ ഐഡി എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അഭിപ്രായങ്ങള്‍ നല്‍കേണ്ടത്. yac@niyamasabha.nic.in എന്ന ഇ-മെയില്‍ വിലാസത്തിലേക്കും നിര്‍ദേശങ്ങള്‍ അയക്കാവുന്നതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
