27 March 2024 3:15 PM IST
Summary
- രണ്ടാം സമ്മാനം SA 177547 എന്ന നമ്പറിന്
- വിഷു ബംപര്‍ ടിക്കറ്റ് നാളെ പുറത്തിറങ്ങും
- 12 കോടി രൂപയാണ് വിഷു ബംപര്‍ ഒന്നാം സമ്മാനം
കേരള സംസ്ഥാന സമ്മര്‍ ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം ഇപ്രാവിശ്യം പയ്യന്നൂരില്‍ വിറ്റ SC 308797 എന്ന നമ്പറിന് ലഭിച്ചു.
പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം SA 177547 എന്ന നമ്പര്‍ ടിക്കറ്റിനും. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. നാലാം സമ്മാനം ഒരു ലക്ഷം രൂപയും.
ടിക്കറ്റ് വില 250 രൂപയായിരുന്നു. ഇപ്രാവിശ്യം 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 33.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു പോയി. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നര ലക്ഷം ടിക്കറ്റുകള്‍ അധികം വിറ്റു. ഇന്ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.
വിഷു ബംപര്‍ ടിക്കറ്റ് നാളെ പുറത്തിറങ്ങും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. മേയ് 29 നാണ് നറുക്കെടുപ്പ്.
പഠിക്കാം & സമ്പാദിക്കാം
Home
