image

2 Feb 2024 5:26 PM IST

News

ക്രിസ്മസ് ബംപറടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്

MyFin Desk

Finding that lucky one, the Pondicherry native had a bumper Christmas
X

Summary

  • 2024 ജനുവരി 24-നാണ് നറുക്കെടുപ്പ് നടന്നത്
  • XC 224091 എന്ന നമ്പറുള്ള ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം
  • തിരുവനന്തപുരത്തെ ലക്ഷ്മി ഏജന്‍സിയിലാണ് ടിക്കറ്റ് വിറ്റത്


ക്രിസ്മസ്-ന്യൂ ഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹനായ ഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി.

33 വയസുകാരനായ പോണ്ടിച്ചേരി സ്വദേശിക്കാണ് 20 കോടി രൂപ അടിച്ചത്. ഇന്ന് സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിലെത്തിയപ്പോഴാണ് ഭാഗ്യശാലിയെ തിരിച്ചറിഞ്ഞത്. പേരും വിവരങ്ങളും വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ച് ലോട്ടറി ഡയറക്ടര്‍ക്ക് കത്തു നല്‍കി.

തിരുവനന്തപുരത്തെ ലക്ഷ്മി ഏജന്‍സിയിലാണ് ടിക്കറ്റ് വിറ്റത്. ശബരിമല തീര്‍ത്ഥാടനത്തിനായി വന്നപ്പോഴാണ് ടിക്കറ്റെടുത്തതെന്ന് ഭാഗ്യശാലി പറഞ്ഞു.

XC 224091 എന്ന നമ്പറുള്ള ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.

2024 ജനുവരി 24-നാണ് നറുക്കെടുപ്പ് നടന്നത്.