22 April 2024 11:56 AM IST
Summary
- ഏപ്രില്‍ 20 ശനിയാഴ്ച പുലര്‍ച്ചെയാണു ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്
- മോഷ്ടാവിനെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ഷാജി കൈലാസ് രംഗത്തുവന്നു
- ജോഷിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ കുറിച്ചും മോഷ്ടാവ് സഞ്ചരിച്ച കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറിനെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിരുന്നു
സംവിധായകന്‍ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ നിന്നും ഒരു കോടി രൂപയുടെ മൂല്യം വരുന്ന ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവിനെ കേരള പൊലീസ് പിടികൂടി.
വന്‍ നഗരങ്ങളിലെ സമ്പന്നരുടെ വീടുകള്‍ കേന്ദ്രീകരിച്ചു മാത്രം മോഷണം നടത്തുന്ന ബീഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (35) നെയാണ് പൊലീസ് പിടികൂടിയത്.
മോഷ്ടാവിനെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ഷാജി കൈലാസ് രംഗത്തുവന്നു.
ഏപ്രില്‍ 20 ശനിയാഴ്ച പുലര്‍ച്ചെയാണു ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്.
അതേ ദിവസം വൈകുന്നേരം 5 മണിയോടെ ഉഡുപ്പിയില്‍ നിന്ന് മോഷ്ടാവിനെ പൊലീസ് അറസ്റ്റും ചെയ്തു.
ജോഷിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ കുറിച്ചും മോഷ്ടാവ് സഞ്ചരിച്ച കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറിനെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞ് ഇതര സംസ്ഥാനങ്ങളിലെ സേനകളുടെ സഹായത്തോടെയാണു കൊച്ചി സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തിയത്. ഇത്തരത്തില്‍ കോട്ട സ്റ്റേഷന്‍ പരിധിയില്‍ കാര്‍ കണ്ടെത്തി. തുടര്‍ന്നു കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണു മോഷ്ടാവായ മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായത്.
ശനിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്തു. ഇതിനായി കൊച്ചി പൊലീസ് സംഘം ഉഡുപ്പിക്ക് യാത്ര തിരിക്കുകയും ചെയ്തിരുന്നു. മോഷ്ടാവിനെ ഏപ്രില്‍ 22 തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
