image

18 Nov 2023 10:52 AM IST

News

നിയമവിരുദ്ധ പണമിടപാട് സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേരള പൊലീസ്

MyFin Desk

kerala police has released the list of illegal money transfer institutions
X

Summary

169-ഓളം സ്ഥാപനങ്ങളുടെ പേരാണ് പട്ടികയിലുള്ളത്


നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ പട്ടിക കേരള പൊലീസ് പുറത്തുവിട്ടു. പൊലീസിന്റെ വെബ്‌സൈറ്റില്‍ അനൗണ്‍സ്‌മെന്റ് എന്ന വിഭാഗത്തില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തും പട്ടിക കാണാം.

https://keralapolice.gov.in/page/announcements

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ലൈസന്‍സ് റദ്ദാക്കിയിട്ടുള്ള 169-ഓളം സ്ഥാപനങ്ങളുടെ പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 72 സ്ഥാപനങ്ങള്‍ തൃശൂരില്‍നിന്നുള്ളതാണ്. തിരുവനന്തപുരത്തെ 14-ഉം, എറണാകുളത്തെ 18-ഉം, കോഴിക്കോട്ടെ 11-ഉം സ്ഥാപനങ്ങളുമുണ്ട്. ബാക്കി മറ്റു ജില്ലകളിലുള്ളവയാണ്.

ഈ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പും കേരള പൊലീസ് നല്‍കിയിട്ടുണ്ട്.

സമീപകാലത്ത് സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണു മുന്നറിയിപ്പ് നല്‍കിയത്.