image

20 Nov 2023 12:33 PM GMT

News

``എന്റെ കേരളം'': കിഫ്ബി അവതരിപ്പിച്ച കണക്കിൽ ഓഡിറ്റർമാർക്കു വിയോജിപ്പ്

C L Jose

my keralam, auditors disagree with the figures presented by kiifbi
X

Summary

'എന്റെ കേരളം' പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും മാധ്യമ പ്രചാരണച്ചെലവും വഹിക്കാന്‍ കേരള സര്‍ക്കാര്‍ കിഫ്ബിയോട് ആവശ്യപ്പെട്ടിരുന്നു.


തിരുവനന്തപരുവും: ഈ വര്‍ഷം ആദ്യം നടന്ന എന്റെ കേരളം പദ്ധതിക്കായി കേരള ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് (കിഫ്ബി) ചെലവഴിച്ച തുകയെക്കുറിച്ച് വിയോജിപ്പ് പ്രകടിപ്പിച്ച് ബോര്‍ഡിന്റെ ഓഡിറ്റര്‍മാര്‍ .

ഈ സാമ്പത്തിക വര്‍ഷം തുടക്കത്തിൽ വാര്‍ത്തകളില്‍ ഇടംപിടിച്ച 'എന്റെ കേരളം' പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും മാധ്യമ പ്രചാരണച്ചെലവും വഹിക്കാന്‍ കേരള സര്‍ക്കാര്‍ കിഫ്ബിയോട് ആവശ്യപ്പെട്ടിരുന്നു.

ജൂണ് 30 ന് അവസാനിച്ച പാദത്തില്‍, എന്റെ കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി പുറത്തു ഏജന്‍സികള്‍ക്ക് നല്‍കുകയും ചെലവ് 67.39 കോടി രൂപ (എസ്റ്റിമേറ്റ് പ്രൊവിഷനായ 3.38 കോടി രൂപ ഉള്‍പ്പെടെ) വരികയും ചെയ്തു.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്‌ഐഇ), ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ് (ജികെഐ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐസി) എന്നിവയ്ക്കാണ് ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്തത്.

എന്നാല്‍, ഈ സേവനദാതാക്കളില്‍ നിന്നുള്ള ഇന്‍വോയിസ് അനുസരിച്ച് 45.39 കോടി രൂപയുടെ ചെലവഴിക്കല്‍ കണക്കെ ഉണ്ടായിരുന്നുള്ളു. , അതിനാല്‍ 20 കോടി രൂപയുടെ വ്യത്യാസം വന്നിട്ടുണ്ട്.

ഐഐഐസി അതിന്റെ ഇന്‍വോയ്‌സില്‍ അഡ്മിനിസ്‌ട്രേറ്റീവ്, ഫെസിലിറ്റേഷന്‍ ചാര്‍ജുകള്‍ 20 ശതമാനം നിരക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു, ഇത് 5.07 കോടി രൂപയാണ്, മറുവശത്ത് കെഎസ്‌ഐഇ 4 ശതമാനം ഉയര്‍ന്ന സംഭരണ ചെലവില്‍ ഇന്‍വോയ്‌സ് ഉയര്‍ത്തിയിരുന്നു, ഇത് 55.96 ലക്ഷം രൂപയാണ്.

ഔട്ട്‌സോഴ്‌സിംഗിനായി നിയോഗിക്കപ്പെട്ട മറ്റ് ഏജന്‍സികളുടെ കാര്യത്തില്‍, ഇത്തരം ചാര്‍ജുകള്‍ ശരിയായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് സേവനദാതാക്കളില്‍ നിന്ന് ഇതുവരെ ഇന്‍വോയ്‌സുകള്‍ ലഭ്യമായിട്ടില്ല. അവ ലഭിക്കാന്‍ മാനേജ്‌മെന്റ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കിഫ്ബി കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ തുക 2023 ജൂൺ 30 നു അവസാനിച്ച ആദ്യ പാദത്തിലെയും 2023 സെപ്റ്റംബര്‍ 30 ന് അവസാനിച്ച കാലയളവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി (എച്ച് 1) ലാഭ നഷ്ട (പി & എല്‍) അക്കൗണ്ടുകളില്‍ ചിലവായി കാണിച്ചിട്ടുണ്ട്

ഇതിനു പുറമെ , ജനറല്‍ ബോഡി യോഗത്തിന്റെ അംഗീകാരത്തിന് സമർപ്പിക്കാതെ സിഇഒ ``നോമിനേഷന്‍ അടിസ്ഥാനത്തില്‍'' (ഒരൊറ്റ ക്വട്ടേഷന്‍ മാത്രം സ്വീകരിച്ചു കൊണ്ട് ) കിഫ്ബി ഔട്ട്‌സോഴ്‌സിംഗ് ജോലികള്‍ക്കായി ഈ ഏജന്‍സികളെ നിയമിച്ചുവെന്ന പ്രശ്‌നവും ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.