16 April 2025 3:10 PM IST
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് 2024-25 സാമ്പത്തിക വർഷം 74.80 കോടി രൂപയുടെ വിറ്റുവരവും 8.10 കോടി രൂപ ലാഭവും നേടി. വിറ്റുവരവിന്റെ 25 ശതമാനം സേവന മേഖലയിലും 22 ശതമാനം ഉല്പാദന മേഖലയിലുമാണ്. എയർ കാർഗോ വിഭാഗമാണ് പ്രധാന നേട്ടം കൊയ്തത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രിവാൻഡ്രം എയർ കാർഗോ ടെർമിനൽ, കരിപ്പൂരിലെ കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്‌സ് എന്നിവവഴിയുള്ള കയറ്റുമതിയിൽ 20 ശതമനാനം വർധവുണ്ടായി. യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതിക്കുള്ള ആർഎ3 സ്റ്റാറ്റസ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) പരിഗണനയിലാണ്. ഇത് ലഭിച്ചാൽ കൂടുതൽ പേർക്ക് തൊഴിൽ നൽകാനാകുമെന്നും ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടർ ബി ശ്രീകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.